Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 11:03 AM GMT Updated On
date_range 31 July 2018 4:19 AM GMTഹൃദയാഘാതം: കൊടിയത്തൂർ സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് കൊടിയത്തൂർ സ്വദേശി ജുബൈലിൽ മരിച്ചു. കോഴിക്കോട് കൊടിയത്തൂർ മരപ്പെട്ടി വീട്ടിൽ പരേതനായ മമ്മദ് പുതുശ്ശേരിയുടെയും ആമിനയുടെയും മകൻ സൈഫുദ്ദീൻ (32) ആണ് മരിച്ചത്. ലോൺട്രി ജീവനക്കാരനായ സൈഫുദ്ദീൻ തിങ്കളാഴ്ച രാവിലെ ജുബൈൽ തമീമിക്ക് പിൻവശത്തുള്ള സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കട തുറന്ന ശേഷം പുറത്തുനിന്നും ചായവാങ്ങി പോകുന്നത് സമീപത്തുള്ളവർ കണ്ടിരുന്നു. സ്ഥാപനം ഉള്ളിൽ നിന്നും പൂട്ടി നിലത്ത് ഷീറ്റ് വിരിച്ചു കിടക്കുന്ന നിലയിൽ വൈകി വന്ന ജീവനക്കാരാണ് കണ്ടത്. മൂന്നു വർഷമായി ജുബൈലിൽ ജോലിനോക്കുന്നു. ഭാര്യയും രണ്ടു മക്കളും വിവാഹിതരായ രണ്ട് സഹോദരിമാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story