ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച ബാലന്റെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsദമ്മാം: ദമ്മാമിലെ ഫ്ലാറ്റിെൻറ ഒന്നാം നിലയിൽ നിന്ന് വീണുമരച്ച അഞ്ചു വയസ്സുകാരെൻറ മൃതദേഹം നാട്ടിലെത്തിച്ചു. വെല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ തമിഴ്നാട് വെല്ലൂർ സ്വദേശി സുധാകർ കുമാർ, അസം സ്വദേശിനി സ്വപ്നാലി ബറുവ ( അസി.പ്രഫസർ സൗദി ഇലക്ട്രോണിക് യൂണിവേഴ്സിറ്റി) ദമ്പതിക്ുടെ മകൻ ശ്രീശാന്ത്കുമാർ ആണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ അപകടത്തിൽ പെട്ടത്. ദമ്മാം അൽ കൊസാമ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥിയാണ്. സ്കൂൾ വിട്ടു വന്ന കുട്ടി അമ്മയോട് ചിക്കൻ കറി വേണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് അമ്മ പുറത്തുപോയി സാധനം വാങ്ങി വരുേമ്പാഴേക്കും അപകടം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.
കട്ടിലിനോട് ചേർന്ന ജനലിെൻറ പൊളി തുറന്ന് പുറത്തേക്ക് നോക്കുന്നതിനിടയിലാണ് താഴേക്ക് വീണത്. താഴെ മാലിന്യപ്പെട്ടിയുടെ വക്കിൽ തലിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് തൽക്ഷണം മരിക്കുകയായിരുന്നു. നഗരത്തിലെ മുസ്തശ്ഫ സ്ട്രീറ്റിൽ റെഡ് ടേബിൾ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ ഫ്ലാറ്റിലാണ് കുടുംബം താമസിച്ചത്. ദിക്ഷശ്രീ (ഒരുവയസ്) ശ്രീശാന്തിെൻറ സഹോദരിയാണ്. ബുധനാഴ്ച സൗദിയ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.