മദീനയിൽ മലയാളി ഹൃദയാഘാതംമൂലം മരിച്ചു
text_fieldsമദീന: സ്വകാര്യ ഉംറ ഗ്രൂപ്പിൽ തീർഥാടനത്തിനെത്തിയ മലയാളി യുവാവ് മദീനയിൽ ഹൃദയാഘാ തംമൂലം മരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും ഇടുക്കി ഡി.സി.സി പ്രസിഡൻറുമായ ഇബ്രാഹിം കുട്ടി കല്ലാറിെൻറ സഹോദരീപുത്രനുമായ ഷാറൂഖാണ് (25) മരിച്ചത്.
സംഘം ആദ്യം മദീനയിലാണ് എത്തിയത്. മദീന സന്ദർശനത്തിനുശേഷം മക്കയിലേക്ക് പോകാനിരിക്കെ ഹൃദയസംബന്ധമായ അസുഖമുണ്ടായതിനെ തുടർന്ന് ഞായറാഴ്ച രാത്രി അൽദാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. മരണവാർത്തയറിഞ്ഞ് പിതാവ് രാജ് കപൂര്‍ മുഹമ്മദും ഇബ്രാഹിംകുട്ടി കല്ലാറും മദീനയിലേക്ക് തിരിച്ചിട്ടുണ്ട്. അവർ എത്തിയതിനുശേഷം മദീനയിൽ ഖബറടക്കും. സജീല കപൂറാണ് മാ
താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.