Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2023 2:30 PM IST Updated On
date_range 2 April 2023 2:30 PM ISTനാലു വർഷമായി നാട്ടിൽ പോകാനാകാത്ത തമിഴ്നാട്ടുകാരൻ റിയാദിൽ ജീവനൊടുക്കി
text_fieldsbookmark_border
റിയാദ്: ഫൈനൽ എക്സിറ്റ് അടിച്ച് നാലു വർഷമായിട്ടും നാടണയാൻ കഴിയാതിരുന്ന തമിഴ്നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി. കന്യാകുമാരി ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ്: സെൽവമണി. മാതാവ്: രാമലക്ഷ്മി. ഭാര്യ: ജിനി. മക്കൾ: പവിത്ര, റോജ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story