അബീർ മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദിന്റെ മാതാവ് ജിദ്ദയിൽ നിര്യാതയായി
text_fieldsജിദ്ദ: സൗദിയിലെയും നാട്ടിലെയും അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രസിഡന്റും പ്രവാസി വ്യവസായിയുമായ മലപ്പുറം കണ്ണമംഗലം സ്വദേശി ആലുങ്ങൽ മുഹമ്മദിന്റെ മാതാവും പരേതനായ ആലുങ്ങൽ അയമു ഹാജിയുടെ ഭാര്യയുമായ കാബ്രൻ ഇത്താച്ചുമ്മ (82) ജിദ്ദയിൽ നിര്യാതയായി. ഏതാനും മാസങ്ങളായി മക്കളുടെകൂടെ ജിദ്ദയിൽ താമസിക്കുകയായിരുന്ന ഇവർ ദിവസങ്ങൾക്കുമുമ്പ് അസുഖ ബാധിതയായി ആശുപത്രിയിൽ ചികത്സയിലായിരുന്നു. അതിനിടെ വ്യാഴാഴ്ച പുലർച്ചയായിരുന്നു മരണം. ആലുങ്ങൾ മുഹമ്മദിന് പുറമെ ജിദ്ദയിലുള്ള അബ്ദുൽ കാദർ, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ് എന്നിവരും നാട്ടിലുള്ള അഹമ്മദ് കുട്ടി, ഫാത്തിമ (കാടപ്പടി), പരേതനായ കുഞ്ഞീദ് എന്നിവർ മക്കളാണ്. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് വ്യാഴാഴ്ച് ളുഹർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.