തമിഴ്നാട് സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
text_fieldsസീനി മുഹമ്മദ്
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി സീനി മുഹമ്മദിന്റെ (56) മൃതദേഹം റിയാദിൽ ഖബറടക്കി. രക്തത്തിലെ പഞ്ചസാര കുറഞ്ഞ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
അവിടെവെച്ചാണ് മരിച്ചത്. എന്നാൽ അഡ്മിറ്റ് ചെയ്ത ആശുപത്രിയടക്കമുള്ള ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പിന്നീട് ലഭ്യമല്ലാതായി. തുടർന്ന് റിയാദിലെ മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും അന്വേഷണത്തിനൊടുവിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കുന്ന വിഭാഗത്തിൽനിന്നും കണ്ടെത്തുകയും ശേഷം സുഹൃത്തുക്കൾ മൃതദേഹം തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.
പിതാവ്: ഷംസു ഖനി (പരേതൻ), മാതാവ്: ഷംസു ബീവി (പരേത), ഭാര്യ: നസ്റത്ത്, മകൻ: സഹുബർ സാദിഖ്. മൃതദേഹം റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കിയത്. അതിനാവശ്യമായ നിയമനടപടികൾ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, അനസ് പെരുവള്ളൂർ, വലീദ് ഖാൻ പുള്ളിപ്പാടം എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.