ഫാർമസിസ്റ്റുകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു
text_fieldsജിദ്ദ: കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാന പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ് വെൽനസ് സെൻററുകളായി ഉയർത്തിയപ്പോൾ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യാൻ മിഡ് ലെവൽ സർവിസ് പ്രൊവൈഡർമാരായി നഴ്സുമാരെ മാത്രം നിയമിച്ച് ഫാർമസിസ്റ്റുകളെ പൂർണമായും ഒഴിവാക്കിയതിൽ സൗദി കേരള ഫാർമസിസ്റ്റ് ഫോറം പ്രതിഷേധം അറിയിച്ചു. ലോകത്തെമ്പാടും യോഗ്യരായ ഫാർമസിസ്റ്റുകളിലൂടെ മാത്രം രോഗികൾക്ക് മരുന്ന് വിതരണം നടത്തുമ്പോൾ കേന്ദ്രത്തിെൻറ നിർദേശങ്ങൾ മറികടന്നുകൊണ്ടുള്ള കേരള സർക്കാറിെൻറ തലതിരിഞ്ഞ നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും പൊതുജനങ്ങളൾക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കാൻ ഇടയാക്കുന്നതുമാണെന്ന് ഫോറം പ്രസിഡൻറ് ഹനീഫ പാറക്കല്ലിൽ അഭിപ്രായപ്പെട്ടു.
സംസഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്യപ്പെട്ട 70,000 ത്തിലധികം ഡിപ്ലോമ മുതൽ ഡിഗ്രി, പി.ജി, ഡോക്ടറേറ്റ് വരെ യോഗ്യത നേടിയ ഫാർമസിസ്റ്റുകൾ ഉണ്ടെന്നിരിക്കെ സർക്കാറാശുപത്രികളിൽ ആവശ്യമായ ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കുന്നില്ലെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് 564 പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങൾ ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയപ്പോൾ ഫാർമസിസ്റ്റുകൾ പാടെ അവഗണിക്കപ്പെട്ടത്. സർക്കാറിെൻറ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം കേന്ദ്ര നിയമങ്ങളെ ഒരു സംസ്ഥാന സർക്കാർതന്നെ ലംഘിക്കുക എന്നത് തീർത്തും വിരോധാഭാസമാണെന്നും ഫോറം സെക്രട്ടറി ഡോ. അബൂബക്കർ സിദ്ദീഖ് പറഞ്ഞു. ഫാർമസിസ്റ്റ് ഫോറം വാർഷികസംഗമം 'ഫാർമ ജോയ്സസ്' ജെ.എൻ.എച്ച് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ട്രഷറർ നസീഫ് ഉമർ, മക്ക കോഒാഡിനേറ്റർ ശിഹാബ്, അനു വർഗീസ്, ഹാരിസ് മുണ്ടക്കൽ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ഫാർമസിസ്റ്റ്സ് ഫോറം പുറത്തിറക്കുന്ന 'ഇൻഫോ ഡയറക്ടറി' ഡോ. അഹമ്മദ് ആലുങ്ങൽ പ്രകാശനം ചെയ്തു. ഡോ. കെ.എം. അഷ്റഫ്, കബീർ കൊണ്ടോട്ടി, ഡോ. ഷബ്ന കോട്ട, ഇസ്മയിൽ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ഡോ. അബൂബക്കർ സിദ്ദീഖ് സ്വാഗതവും നസീഫ് ഉമർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.