ഓഫ് കാമ്പസ്: സൗദി പ്രവാസികളുടെ ആഗ്രഹം പൂവണിയുമോ?
text_fieldsഇന്ത്യൻ സർവകലാശാലകളുടെ ഓഫ് കാമ്പസ് സൗദിയിൽ ആരംഭിക്കണമെന്ന് പ്രവാസികളുടെ ചിരകാല അഭിലാഷമാണ്. ഇതിനുവേണ്ടി പല സമയത്തും വിവിധ അധികാരികളുമായി പ്രവാസി സംഘടനകളും മറ്റും ബന്ധപ്പെട്ടിരുന്നു.
എന്നാൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈയടുത്ത് ജിദ്ദ സന്ദർശിച്ച അഡ്വ. ഹാരിസ് ബീരാൻ എം.പി ഈ വിഷയം ചർച്ചയിൽ കൊണ്ടുവരുകയും ഡൽഹിയിലെ ജാമിഅ ഹംദർദ് യൂനിവേഴ്സിറ്റി ഇതിന് അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
രാജ്യസഭാംഗമായശേഷം ഹാരിസ് നടത്തുന്ന ഇടപെടലുകൾ തീർത്തും സ്വാഗതാർഹമാണ്. നിരവധി കാലത്തെ പ്രവാസികളുടെ ആവശ്യമാണ് ഓഫ് കാമ്പസ്. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂളുകൾ സൗദിയുടെ വിവിധ ഭാഗങ്ങളിലുണ്ടെങ്കിലും പ്ലസ്ടുവിന് ശേഷം തുടർ വിദ്യാഭ്യാസം നടത്തണമെങ്കിൽ ഇന്ത്യൻ യൂനിവേഴ്സിറ്റികളുടെ അഭാവം വലിയ പ്രശ്നമായി തന്നെ ഉണ്ടായിരുന്നു.
റിയാദ്, ജിദ്ദ, ദമ്മാം എന്നീ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയിലെ വിവിധ യൂനിവേഴ്സിറ്റികൾ ഓഫ് കാമ്പസ് തുടങ്ങിയാൽ തീർച്ചയായും വിജയപ്രദമാകും. നിരവധി വിദ്യാർഥികൾക്ക് ഇത് ഉപകാരപ്പെടും. അതോടൊപ്പം പഠനസമയത്തുതന്നെ പ്രവാസം തുടങ്ങേണ്ടിവന്ന പഠനം പാതിയുപേക്ഷിക്കേണ്ടി വന്ന പ്രവാസികളായ നിരവധിപേർക്കും ഇത് പ്രയോജനപ്പെടും.
കേരളത്തിലെ പ്രധാന യൂനിവേഴ്സിറ്റികൾ ഓഫ് കാമ്പസ് തുടങ്ങുന്നതിനുവേണ്ടിയുള്ള നീക്കങ്ങൾ നടത്താൻ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പ്രവാസി സംഘടനകളും ജനപ്രതിനിധികളും മുന്നോട്ടു വരേണ്ടതുണ്ട്. ഇത്തരമൊരു മുന്നേറ്റത്തിന് നേതൃത്വം വഹിച്ച അഡ്വ. ഹാരിസ് ബീരാൻ എം.പിക്ക് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.