ജാമിഅ ജാലിയാത്തിൽ ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിച്ചു
text_fieldsജിദ്ദ: ജാമിഅ ജാലിയാത്തിൽ എല്ലാ ചൊവ്വാഴ്ചകളിലും ഇശാ നമസ്കാരാനന്തരം നടന്നുവന്നിരുന്ന ഖുർആൻ പഠന ക്ലാസ് പുനരാരംഭിച്ചു. കോവിഡ് കാരണം ഓൺലൈനിലേക്ക് മാറ്റിയ ക്ലാസാണ് ഇപ്പോൾ വീണ്ടും നേരിട്ടാക്കിയത്. സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നതിനാൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകളാണ് ഒന്നര വർഷത്തിനുശേഷം ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങുന്നതിലേക്കെത്തിച്ചത്. ജാലിയാത് മുദീർ ശൈഖ് ശാദി ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹം നേടേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. തവക്കൽനാ സ്റ്റാറ്റസ് ഇമ്യൂൺ ഉള്ളവർക്ക് കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസിൽ പങ്കെടുക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ആറുമാസക്കാലയളവിൽ നടത്തിയ കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിച്ച മത്സരപരിപാടികളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു. മുതിർന്നവർക്കുള്ള പ്രസംഗ മത്സരത്തിൽ സലീം കൂട്ടിലങ്ങാടി, ആശിഖ് മഞ്ചേരി, ശിഹാബ് നാട്ടുകൽ എന്നിവരും കുട്ടികളുടെ വിഭാഗത്തിൽ ആസിം ആശിഖ്, നദീം നൂരിഷാ, നാദിർ നൂരിഷാ എന്നിവരും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ പങ്കിട്ടു. ഗ്ലോബൽ ക്വിസ് മത്സരത്തിൽ ജിദ്ദയിൽനിന്ന് വിജയികളായ വി.ടി. അബ്ബാസ്, അംജദ് നിലമ്പൂർ, പി.കെ. നിസാർ, ആമിന വാളപ്ര, ഷാഹിദ റഷീദ എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. നൗഫൽ കരുവാരകുണ്ട്, അബ്ദുറഹ്മാൻ വളപുരം, നഈം മോങ്ങം എന്നിവർ നേതൃത്വം നൽകി. നൂരിഷാ വള്ളിക്കുന്ന് നിയന്ത്രിച്ച പരിപാടിയിൽ ശിഹാബ് സലഫി സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.