ഫലസ്തീൻ ജനതക്ക് ഒ.െഎ.സി സഹായം
text_fieldsജിദ്ദ: ഫലസ്തീൻ ജനതക്ക് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.െഎ.സി) വക സഹായം. ഫലസ്തീനിലെ ആരോഗ്യ സാമൂഹിക വികസന വിദ്യാഭ്യാസ പദ്ധതികൾക്കാണ് ഒ.െഎ.സി സഹായം നൽകുന്നത്.
അംഗരാജ്യങ്ങളിലെ ഏറ്റവും ദരിദ്ര വിഭാഗങ്ങളെ സഹായിക്കുകയെന്ന ഒ.െഎ.സിയുടെ താൽപര്യത്തിെൻറ ഭാഗമാണ് ഫലസ്തീനുള്ള സഹായമെന്ന് ജനറൽ സെക്രട്ടറി ഡോ. യൂസുഫ് ബിൻ അഹ്മദ് അൽ ഉസൈമീൻ പറഞ്ഞു.
ഇസ്ലാമിക് സോളിഡാരിറ്റി ഫണ്ടിലൂടെ ഒ.െഎ.സി സഹായം നൽകുന്നത് തുടരുകയാണ്. അടിയന്തര മേഖലകൾ, യൂനിവേഴ്സിറ്റികൾ, സൊസൈറ്റികൾ, സെൻററുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ സഹായം നൽകുന്നതിലുൾപ്പെടുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
അംഗരാജ്യങ്ങളുടെ ആവശ്യം പരിഗണിച്ച് മാനുഷിക, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ഇസ്ലാമിക് സോളിഡാരിറ്റി ഫണ്ട് ഒാഫിസിനെ സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. സഹായം ഏറ്റവും ആവശ്യമുള്ള അംഗരാജ്യങ്ങളെ സഹായിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുന്നോട്ടുവരണമെന്ന് മറ്റ് അംഗരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.