ഒ.ഐ.സി സെക്രട്ടറി ജനറലും ജപ്പാൻ പ്രധാനമന്ത്രിയും ചർച്ച നടത്തി
text_fieldsജിദ്ദ: ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഡോ. ഫ്യൂമിയോ കിഷിദയുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ചർച്ച നടത്തി. ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇസ്ലാമിക ലോകത്തെ സാഹചര്യങ്ങളെക്കുറിച്ചും ഒ.ഐ.സി അജണ്ടയിലെ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. പ്രത്യേകിച്ച് ഫലസ്തീൻ പ്രശ്നം, തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള പോരാട്ടം, അഫ്ഗാനിസ്താനിലെയും സാഹിൽ മേഖലയിലെയും സ്ഥിതിഗതികൾ, ഇസ്ലാമോഫോബിയക്ക് എതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതിൽ ഉൾപ്പെടും. ഒ.ഐ.സിയും ജപ്പാനും തമ്മിൽ വിവിധ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ഒ.ഐ.സിയും ജപ്പാനും തമ്മിലുള്ള ബന്ധത്തെ സെക്രട്ടറി ജനറൽ പ്രശംസിച്ചു. സുസ്ഥിര സമാധാനം, നാഗരികതകൾ തമ്മിലുള്ള സംവാദം, ലോകത്തിലെ വികസനം എന്നിവ കെട്ടിപ്പടുക്കുന്നതിൽ ജപ്പാെൻറ സജീവ പങ്കിനെ ഒ.െഎ.സി സെക്രട്ടറി ജനറൽ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.