ഒ.ഐ.സി.സി അൽ ഖസിം കമ്മിറ്റിയുടെ കൈത്താങ്ങിൽ ബഷീർ നാടണഞ്ഞു
text_fieldsബുറൈദ: വിസ തട്ടിപ്പിനിരയായി ജോലിയോ താമസ രേഖകളോ ഇല്ലാതെ ഖസിമിലെ ബുറൈദയിൽ രോഗിയായി മാറി ദുരിതത്തിലായ ബഷീറിന് ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റി നിയമപരമായ രേഖകളുണ്ടാക്കി വിമാന ടിക്കറ്റ് നൽകിനാട്ടിലേക്ക് അയച്ചു. ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജീവകാരുണ്യ വിഭാഗം കൺവീനറും വൈസ് പ്രസിഡന്റുമായ അബ്ദുറഹ്മാൻ കാപ്പാട് ബഷീറിന് ടിക്കറ്റ് കൈമാറി. ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം, ഒ.ഐ.സി.സി ഉപദേശക സിമിതി ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ സക്കീർ പത്തറ, ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം എന്നിവർ ചേർന്ന് ബഷീറിനെ യാത്രയയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.