ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റിയുടെ കൈത്താങ്ങിൽ ബഷീർ നാടണയും
text_fieldsബുറൈദ: വിസ തട്ടിപ്പിന് ഇരയായി ജോലിയോ താമസ രേഖകളോ ഇല്ലാതെ ഖസിമിലെ ബുറൈദയിൽ രോഗിയായി മാറി ദുരിതത്തിലായ ബഷീറിന് ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റി നിയമപരമായ രേഖകളുണ്ടാക്കി ഫ്ലൈറ്റ് ടിക്കറ്റ് നൽകി നാട്ടിലേക്ക് അയച്ചു. ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജീവകാരുണ്യ വിഭാഗം കൺവീനറും വൈസ് പ്രസിഡന്റുമായ അബ്ദു റഹ്മാൻ കാപ്പാട് ബഷീറിന് വിമാന ടിക്കറ്റ് കൈമാറി . ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം, ഒ.ഐ.സി.സിയുടെ ഉപദേശക സിമിതി ചെയർമാനും ജീവ കാരുണ്യ പ്രവർത്തകനുമായ സക്കീർ പത്തറ, ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം എന്നിവർ ചേർന്ന് ബഷീറിനെ യാത്രയയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.