ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകർ വിജയം ആഘോഷിച്ചു
text_fieldsബുറൈദ: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം ആഘോഷിക്കാൻ ഖസീം പ്രവിശ്യയിലെ ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും പ്രവർത്തകർ ഒത്തുചേർന്നു. ബുറൈദയിലെ കേരളാ മാർക്കറ്റിലും മറ്റു പല ഭാഗങ്ങളിലും മധുരം വിതരണം ചെയ്തും പായസം വിളമ്പിയും യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകൾ വിജയം ആഘോഷിച്ചു. ബി.ജെ.പിയുടെ കുപ്രചാരണങ്ങൾ നേരിട്ട് വർഗീയശക്തികൾക്കെതിരെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടം നേടിയ ചരിത്രവിജയം മതേതര ജനാധിപത്യ വിശ്വാസികൾക്ക് സന്തോഷം നൽകുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കും പാലക്കാട് രാഹുലിനും വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങൾക്ക് സംഘടനാ നേതാക്കൾ നന്ദി അറിയിച്ചു. ഒ.ഐ.സി.സി നേതാക്കളായ സക്കീർ പത്തറ, അബദുൽ റഹ്മാൻ തിരൂർ, പ്രമോദ് കുര്യൻ കോട്ടയം, മുജീബ് ഒതായി, ഷിയാസ് കണിയാപുരം, സലൂബ് വേങ്ങര, സുധീർ കായംകുളം, ബഷീർ വെങ്ങാലിൽ, കെ.എം.സി.സി നേതാക്കളായ അനീഷ് ചുഴലി, ബഷീർ വെള്ളില്ല, ശരീഫ് തലയാട്, ഫൈസൽ മല്ലാട്ടി, ഇഖ്ബാൽ എടവണ്ണ, ലത്തീഫ് എടപ്പാൾ, ഷിഹാബ് കരുമ്പിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.