വാചക കസർത്തല്ല, ശക്തമായ പരിഹാരമാണ് വേണ്ടത് –ബെന്നി ബഹനാന് എം.പി
text_fieldsറിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിനു പകരം വാചകകസര്‍ത്ത് നടത്തി പ്രവാസികളെ വഞ്ചിക്കുന്ന നിലപാടല്ല കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൈകൊള്ളേണ്ടതെന്ന് ബെന്നി ബെഹനാൻ എം.പി. ഒ.ഐ.സി.സി തൃശൂർ ജില്ലകമ്മിറ്റി സംഘടിപ്പിച്ച ഒാൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി എടുക്കാതെ കേന്ദ്ര സർക്കാർ വിഷയം നീട്ടി കൊണ്ടുപോകുകയാണ്. കേരളത്തിലെ 19 യു.ഡി.എഫ് എം.പിമാരുടെയും ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നല്‍കും. ചാലക്കുടി മണ്ഡലത്തിലെ നാല് കോണ്‍ഗ്രസ് എം.എല്‍.എ മാരെ പങ്കെടുപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സൂചനസത്യഗ്രഹം നടത്തുമെന്നും എം.പി പറഞ്ഞു.
ഒ.ഐ.സി.സി തൃശൂർ ജില്ല പ്രസിഡൻറ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട്, സലിം കളക്കര, മജീദ് ചിങ്ങോലി, നൗഫൽ പാലക്കാടൻ, രഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍, നാസര്‍ കല്ലായി, ഷഫീക് കിനാല്ലുര്, ഉബൈദ് എടവണ്ണ, ജയന് കൊടുങ്ങല്ലൂര്‍, ഷാജി സോന, സത്താര്‍ കായംകുളം, ശുകൂർ ആലുവ, ജൂലി ജിജോ, സോണി പാറക്കല്‍, നാസര്‍ വലപ്പാട് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.