Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightച​ന്ദ്ര​യാ​ൻ-3​...

ച​ന്ദ്ര​യാ​ൻ-3​ വി​ജ​യം ഒ.​ഐ.​സി.​സി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ച​ന്ദ്ര​യാ​ൻ-3​ വി​ജ​യം ഒ.​ഐ.​സി.​സി ആ​ഘോ​ഷി​ച്ചു
cancel

ജി​ദ്ദ: ച​രി​ത്ര​വി​ജ​യം നേ​ടി​യ ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ-3 എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും അ​ഭി​മാ​ന​മാ​ണെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഭാ​ഗ​മാ​യി പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ജി​ദ്ദ​യി​ൽ ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്ര​ശി​ൽ​പി​ക​ളു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും പ്ര​തി​ബ​ദ്ധ​ത​യും​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ഒ​രു വി​ജ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് നെ​ഹ്റു​വി​നെ​യും വി​ക്രം സാ​രാ​ഭാ​യി​യെ​യു​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ്മ​രി​ക്കേ​ണ്ട​തെ​ന്നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ മ​ധു​രം വി​ത​ര​ണം ചെ​യ്തു. മു​ജീ​ബ് മു​ത്തേ​ടം, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, അ​ഷ്‌​റ​ഫ് കൂ​രി​യാ​ട്, സി​ദ്ദീ​ഖ് പു​ല്ല​ങ്കോ​ട്, പ്രി​ൻ​സാ​ദ്, നാ​സ​ർ സൈ​ൻ, റ​ഫീ​ഖ് മൂ​സ, സു​ബ്ഹാ​ൻ വ​ണ്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudi ArabiaChandrayaan-3 Celebration
News Summary - OICC Celebrates Chandrayaan-3 's success landing
Next Story