ഒ.ഐ.സി.സി ജിസാനിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsജിസാൻ: ഒ.ഐ.സി.സി ജിസാൻ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ഇൻറർനാഷനൽ ജിസാൻ സയൻസ് സ്കൂൾ വിദ്യാർഥി ലൂക്കാസ് ജിലു സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഏരിയ കമ്മിറ്റി പ്രസിഡൻറ് നാസർ ചേലമ്പ്ര അധ്യക്ഷത വഹിച്ചു.
ജിസാൻ കെ.എം.സി.സി പ്രസിഡന്റും സി.ഡബ്ല്യു.സി അംഗവുമായ ഷംസു പൂക്കോട്ടൂർ, ജല രക്ഷാധികാരി വെന്നിയൂർ ദേവൻ, പ്രവാസി വെൽഫെയർ പ്രസിഡൻറ് ഇസ്മായിൽ മാനു, ഐ.സി.എഫ് സെക്രട്ടറി രഹനാസ്, ഒ.ഐ.സി.സി സംതാ യൂനിറ്റ് പ്രസിഡൻറ് കബീർ പഴയന്നൂർ, ജിസാൻ ടൗൺ പ്രസിഡന്റ് റിയാസ് മട്ടന്നൂർ, അബു ആരിഷ് യൂനിറ്റ് ജനറൽ സെക്രട്ടറി അജിലാൻ കരീം, സതേൺ റീജ്യൻ വൈസ് പ്രസിഡന്റ് ഷാജി പുളിക്കത്താഴത്ത്, സബിയ യൂനിറ്റ് ജനറൽ സെക്രട്ടറി അഭിനന്ദ് എന്നിവർ ആശംസകൾ നേർന്നു.
ഒ.എ.സി.സി യൂത്ത് വിങ് പ്രസിഡന്റ് ഉസ്മാൻ കൊറ്റുമ്പ, സെക്രട്ടറി നജീബ് കല്ലറ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കെ.പി. റിയാസ്, ഫൈസൽ കുറ്റ്യാടി, അലി വടക്കയിൽ, ഷൈജു ആലങ്ങോട്ട്, ഫൈസൽ കൊടുവള്ളി, നജീബ് എന്നിവർ പങ്കെടുത്തു. ഒ.ഐ.സി.സി ജിസാൻ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ജെ.പി.എൽ സീസൺ രണ്ട് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ജിലു ബേബി സ്വാഗതവും ട്രഷറർ ഷഫീഖ് ഇടശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.