ഒ.ഐ.സി.സി ഖസീം പ്രവിശ്യയിൽ സ്വാന്തന്ത്ര്യദിനം ആഘോഷിച്ചു
text_fieldsബുറൈദ: ഒ.ഐ.സി.സി അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ബുറൈദയില്‍ നടന്ന പരിപാടിയിൽ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറ ദേശീയ പതാക ഉയര്‍ത്തി. ചടങ്ങിൽ പ്രവർത്തകർ ദേശീയഗാനം ആലപിച്ചു. തുടർന്ന് സ്വതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും മധുരപലഹാര വിതരണം നടത്തുകയും ചെയ്തു.
കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സഹന സമര പോരാട്ടങ്ങളേയും പോരാട്ടങ്ങളിലൂടെ സ്വായത്തമാക്കിയ സ്വാതന്ത്ര്യത്തേയും കളങ്കപ്പെടുത്താനോ സ്വാതന്ത്ര്യ സമര ചരിത്രത്തിൽനിന്നും കോൺഗ്രസിെൻറ പങ്ക് മായ്ച്ചുകളയാനോ ആര്‍ക്കും സാധിക്കില്ലെന്ന് എന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സംസാരിച്ചു. വൈസ് പ്രസിഡൻറ് അബ്ദുറഹ്മാന് തിരൂര്‍, ആൻറണി പടയാറ്റില്‍, റഹീം കണ്ണൂര്‍, അബ്ദുറഹ്മാന് കാപ്പാട്, മുജീബ് ഒതായി എന്നിവര്‍ നേതൃത്വം നല്കി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.