ഗാന്ധി സ്മരണയിൽ ഒ.ഐ.സി.സി രക്തദാന ക്യാമ്പ് നടത്തി
text_fieldsഹഫർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി ഒ.ഐ.സി.സി ഹഫർ അൽബാത്വിൻ സെൻട്രൽ ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയതിനുശേഷം ഹഫറിലെ കിങ് ഖാലിദ് ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധിയാളുകൾ രക്തദാനം നടത്തി. രക്തദാന ക്യാമ്പിൽ നല്ല രീതിയിലുള്ള ജനപങ്കാളിത്തമുണ്ടായതിൽ ആശുപത്രി അധികൃതർ ഒ.ഐ.സി.സിയെ അഭിനന്ദിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടാമത്തെ രക്തദാന ക്യാമ്പാണ് ഒ.ഐ.സി.സി ഫഫർ അൽബാത്വിൻ സെൻട്രൽ ഏരിയാകമ്മിറ്റി സംഘടിപ്പിക്കുന്നത്.
ശൈത്യകാലാരംഭത്തിന് മുന്നോടിയായി മരുഭൂമിയിലെ ആട്ടിടയന്മാർക്കും ഉൾപ്രദേശങ്ങളിൽ പരിമിതമായ സൗകര്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്കും കമ്പിളിപ്പുതപ്പ്, ഷട്ടർ, തണുപ്പിനെ പ്രതിരോധിക്കുന്ന മറ്റ് വസ്ത്രങ്ങളും ഭക്ഷണവുമുൾപ്പെടെ നൽകിയിരുന്നു. രക്തദാന ക്യാമ്പ് സംഘടിപ്പിച്ച ഏരിയ കമ്മിറ്റി പ്രസിഡന്‍റ് സലീം കീരിക്കാട്, ജനറൽ സെക്രട്ടറി ക്ലിൻറ്റൊ ജോസ്, ഷിനാജ്, വിപിൻ മറ്റത്ത് എന്നിവരെ ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്‍റ് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ. സലിമും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.