ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ‘ജനമനസ്സിലെ ജനനായകൻ’ എന്ന തലക്കെട്ടോടെ ആചരിച്ചു.
മുതിർന്നവർക്കുള്ള ‘ഉമ്മൻ ചാണ്ടി ഓർമക്കുറിപ്പ്’ ലേഖന മത്സരം, കുട്ടികൾക്കുള്ള ‘ഉമ്മൻചാണ്ടി ചിത്ര രചനാമത്സരം’, ഉമ്മൻ ചാണ്ടിയുടെ ജീവിത നിമിഷങ്ങൾ കൂട്ടിയിണക്കിയ ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. ദമ്മാം റയ്യാൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സൗദി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് ഷംസ് കൊല്ലം അധ്യക്ഷത വഹിച്ചു.
ഹമീദ് മരക്കാശ്ശേരി തയാറാക്കിയ ‘ഉമ്മൻചാണ്ടി എന്നും കാവലാൾ’ എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. ഓർമക്കുറിപ്പ് ലേഖന മത്സരത്തിൽ സൂഫിയ ഷിനാസ്, സൗമ്യ നവാസ് എന്നിവർ ഒന്നാം സമ്മാനം പങ്കിട്ടു. ഷലൂജ ഷിഹാബ്, ഖദീജ ഹബീബ് എന്നിവർ രണ്ടാം സമ്മാനത്തിനും അർഹരായി.
ചിത്രരചനാ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ റിദ്ധ്വവ്ൻ രാജേഷ് ഒന്നാം സ്ഥാനവും അയാൻ ഷിഹാബ് രണ്ടാം സമ്മാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ അദ്വൈത് സന്തോഷ് ഒന്നാം സ്ഥാനവും കയാൻ അഭിഷേക് രണ്ടാം സമ്മാനവും നേടി. ചിത്രരചനാ മത്സരത്തിന്റെ വിധികർത്താവ് ഷംലി ഫൈസലിന് റീജനൽ വൈസ് പ്രസിഡൻറ് ഷിജില ഹമീദ് ഉപഹാരം കൈമാറി.
മത്സരങ്ങളിൽ വിജയികളായവർക്കും പങ്കെടുത്തവർക്കും റീജനൽ ഭാരവാഹികളായ പി.കെ. അബ്ദുൽ ഖരീം, വിൽസൻ തടത്തിൽ, ഷാഫി കുദിർ, നൗഷാദ് തഴവ, സി.ടി. ശശി, ജേക്കബ് പറക്കൽ, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, കെ.പി. മനോജ്.
യഹ്യ കോയ, അർച്ചന അഭിഷേക്, അബ്ദുൽ റഷീദ് റാവുത്തർ, ഷാജിദ് കാക്കൂർ, റോയ് വർഗീസ്, രമേശ് പാലക്കാട് എന്നിവർ ഉപഹാരം കൈമാറി. നാസ് വക്കം, ഒ.പി. ഹബീബ്, അഷ്റഫ് അകോലത്ത്, ഷബീർ ചാത്തമംഗലം, ഹനീഫ് റാവുത്തർ, ജോൺ കോശി, ചന്ദ്രമോഹൻ, ബിനു പുരുഷോത്തമൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
റീജനൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും റീജനൽ ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. റീജനൽ വൈസ് പ്രസിഡൻറ് ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. ബെറ്റി തോമസ്, ഗഫൂർ വണ്ടൂർ, ലാൽ അമീൻ, സുരേഷ് റാവുത്തർ, തോമസ് തൈപറമ്പിൽ, ജോണി പുതിയറ, അൻവർ സാദിഖ്, വാസുദേവൻ, മുസ്തഫ നണിയൂർ നമ്പറം, അസ്ലം ഫറോഖ്, ഹമീദ് കണിച്ചാട്ടിൽ, രമേഷ് പാലക്കൽ.
സജുബ് അബ്ദുൽ ഖാദർ, ഉമർ കോട്ടയിൽ, ഷിനാജ് കരുനാഗപ്പള്ളി, ഷിനാസ് സിറാജുദ്ദീൻ, ജോജി ജോസഫ്, ജലീൽ പള്ളാതുരുത്തി, ജോസൻ ജോർജ്ജ്, സാബു ഇബ്രാഹിം, അബ്ദുൽ ഹക്കീം, ഷാരി ജോൺ, ഷിബു ശ്രീധരൻ, ഡിജോ പഴയ മഠം, രാജേഷ് ആറ്റുവ, അജ്മൽ താഹ കോയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.