ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷനും ഭരണഘടന ദിനാചരണവും
text_fieldsജിദ്ദ: തങ്ങളുടെ ഗതകാല പ്രവർത്തനങ്ങളാൽ മുദ്രകുത്തപ്പെട്ട വികസന വിരോധികൾ എന്ന അപഖ്യാതി മായ്ച്ചുകളയാനാണ് ഇല്ലാത്ത വികസനത്തിെൻറ പെരുമ്പറ മുഴക്കാൻ ഇടതുപക്ഷം കോടികൾ മുടക്കിയുള്ള പരസ്യങ്ങളിലൂടെ വൃഥാശ്രമം നടത്തുന്നതെന്ന് തൃശൂർ ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ജിദ്ദ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനും ഭരണഘടന ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വികസനങ്ങളെയും തുരങ്കം വെച്ചവർക്ക് കാലം മാപ്പു നൽകില്ല.
സാംസ്കാരിക തലസ്ഥാനമായ തൃശൂരിനെ കോഴയുടെ തലസ്ഥാനമാക്കി ഇടതുപക്ഷം മാറ്റിയെന്നും ലൈഫ് മിഷനിലെ കോഴ പരാമർശിച്ച് എം.പി. വിൻസൻറ് പറഞ്ഞു. ഷരീഫ് അറക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട് മുഖ്യപ്രഭാഷണം നടത്തി. വെസ്റ്റേൺ റീജനൽ പ്രസിഡൻറ് കെ.ടി.എ. മുനീർ ആമുഖ പ്രഭാഷണം നടത്തി.
'ഇന്ത്യൻ ഭരണഘടന നേരിടുന്ന സമകാലിക പ്രതിസന്ധി' എന്ന വിഷയത്തിൽ അഡ്വ. അമൽ അജിത് ഗുരുവായൂർ സംസാരിച്ചു. ഗാന്ധിദർശൻ സമിതി തൃശൂർ ജില്ല പ്രസിഡൻറ് ബദറുദ്ദീൻ ഗുരുവായൂർ, ഒ.ഐ.സി.സി സീനിയർ നേതാവ് എ.പി. കുഞ്ഞാലി ഹാജി, യു.എ.ഇ ഇൻകാസ് നേതാക്കളായ വി.പി. രാമചന്ദ്രൻ, നാസർ അൽദാന, റീജനൽ കമ്മിറ്റി ഭാരവാഹികളായ സക്കീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, അനിയൻ ജോർജ്, ഗ്ലോബൽ കമ്മിറ്റിയംഗങ്ങളായ മുജീബ് മൂത്തേടം, അലി തേക്കുതോട്, നാഷനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, യൂനുസ് കാട്ടൂർ, വേണു അന്തിക്കാട്, സക്കീർ െചമ്മണൂർ, ജമാൽ മാള, ജോഷി ഇരിഞ്ഞാലക്കുട, സഹീർ മാഞ്ഞാലി, അനിൽകുമാർ പത്തനംതിട്ട, ഫസലുല്ല വെള്ളുവെമ്പാലി, നൗഷീർ കണ്ണൂർ, ഷമീർ നദവി, സിദ്ദീഖ് ചോക്കാട്, ഷിനോയ് കടലുണ്ടി, ഉമർ കോയ ചാലിൽ, നവാസ് ബീമാപ്പള്ളി, അഷ്റഫ് കൂരിയോട്, ഹർഷാദ് എലൂർ തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് വടക്കേകാട് സ്വാഗതവും കെ. അബ്ദുൽ കാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.