ശൈത്യകാലം ആട്ടിടയന്മാർക്ക് സഹായവുമായി ഒ.ഐ.സി.സി
text_fieldsഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിൽ ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി മരുഭൂമിയിലെ പ്രവാസികൾക്ക് കാരുണ്യത്തിെൻറ കരുതലുമായി ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ ഏരിയ കമ്മിറ്റി. ആട്ടിടയന്മാരുൾപ്പെടെയുള്ള തുച്ഛ വരുമാനക്കാരായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ ഏരിയ കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ സഹായമെത്തിച്ചത്. ഹഫർ അൽ ബാത്തിനിൽനിന്നും കിലോമീറ്ററുകൾ അകലെയുള്ള ഒറ്റപ്പെട്ട മരുഭൂപ്രദേശങ്ങളിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകരും മറ്റു സുമനസ്സുകളും നൽകിയ കമ്പിളി പുതപ്പുകൾ, തോബുകൾ, സെറ്ററുകൾ ഉൾപ്പെടെ ശൈത്യകാല പ്രതിരോധത്തിനാവശ്യമായ സാമഗ്രികളും ഒരു നേരത്തെ ആഹാരവുമടങ്ങിയ കിറ്റുകൾ ഹഫർ അൽ ബാത്തിൻ വിതരണം ചെയ്തത്.
നഗരവുമായി ഒരുവിധ ബന്ധവുമില്ലാതെ കഴിയുന്ന മരുഭൂമിയിലെ പ്രവാസി സഹോദരങ്ങൾ അളവറ്റ സന്തോഷത്തോടെയാണ് കിറ്റുകൾ ഏറ്റുവാങ്ങിയതെന്ന് ഹഫർ അൽ ബാത്തിൻ ഏരിയ കമ്മിറ്റി പ്രസിഡൻറ് സലിം കീരിക്കാടും ജനറൽ സെക്രട്ടറി ക്ലിേൻറാ ജോസും പറഞ്ഞു. ശൈത്യകാലത്തിെൻറ മുന്നോടിയായി മണലാരണ്യത്തിലെ പ്രവാസി സഹോദരങ്ങളെ കാരുണ്യത്തിെൻറ കരുതലുമായി തേടിപ്പോകുന്ന നല്ലൊരു ആശയം മുന്നോട്ടുെവച്ച് നടപ്പാക്കിയ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ ഏരിയ കമ്മിറ്റി പ്രസിഡൻറ് സലിം കീരിക്കാട്, ജനറൽ സെക്രട്ടറി ക്ലിേൻറാ ജോസ്, കോഓഡിനേറ്റർമാരായ നുഅ്മാൻ കൊണ്ടോട്ടി, ബിനു പോനാത്ത് എക്സിക്യൂട്ടിവ് അംഗങ്ങളായ ഇഖ്ബാൽ ആലപ്പുഴ, അനീഷ്, ജിതേഷ് എന്നിവരെ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ. സലിമും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.