പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ ഒ.െഎ.സി.സി 'നിൽപുസമരം' നടത്തി
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ അകപ്പെട്ടു പോയ പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജി.സി.സി രാജ്യങ്ങളിലെ ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ സെക്രേട്ടറിയറ്റിന് മുന്നിൽ നിൽപുസമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ സമരം ഉദ്ഘാടനം ചെയ്തു.
നാടിെൻറ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾ കോവിഡിെൻറ പശ്ചാത്തലത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ സർക്കാർ തയാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എൻ. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
ഗൾഫ് പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുനരധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുക, വിദേശത്ത് കോവിഡ് വന്ന് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകുക, പ്രവാസി വിദ്യാർഥി എന്ന പേരിൽ ഈടാക്കുന്ന ഫീസ് കുറക്കുക, പാവപ്പെട്ട പ്രവാസികളുടെ റേഷൻ കാർഡ് തരം മാറ്റുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
സൗദിയിൽനിന്നും ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ കല്ലട, മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള ഭാരവാഹികളായ രാജു കല്ലുംപുറം, കുമ്പളത്ത് ശങ്കരപ്പിള്ള, മഹാദേവൻ വാഴശ്ശേരിൽ, സിദ്ദീഖ് ഹസൻ, എൻ.ഒ. ഉമ്മൻ, അനിൽ കണ്ണൂർ, സമീർ നദ്വി തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.