ഒ.െഎ.സി.സി – ഇൻകാസ് നേതൃത്വം കെ. സുധാകരൻ എം.പിയെ അനുമോദിച്ചു
text_fieldsകെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കലിെൻറ നേതൃത്വത്തിൽ കെ.പി.സി.സി ഓഫിസിലെത്തിയ ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ കെ. സുധാകരൻ എം.പിയെ അഭിനന്ദിച്ചപ്പോൾ
ദമ്മാം: കെ.പി.സി.സി പ്രസിഡൻറായി ചുമതലയേറ്റ കെ. സുധാകരൻ എം.പിയെ ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ കെ.പി.സി.സി നിർവാഹക സമിതിയംഗവും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ അഹമ്മദ് പുളിക്കലിെൻറ നേതൃത്വത്തിൽ കെ.പി.സി.സി ഓഫിസിലെത്തി അനുമോദിച്ചു.
ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ കല്ലട, ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ, ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.