ഒ.ഐ.സി.സി ജിദ്ദ പോരൂർ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsജിദ്ദ: ഒ.ഐ.സി.സി പോരൂർ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല ജനാധിപത്യ മതേതര ചേരി കൂടുതൽ ശക്തിപ്പെട്ടാൽ മാത്രമേ സംഘ്പരിവാർ ശക്തികളെ ഫലപ്രദമായി നേരിടാൻ കഴിയുകയുള്ളൂ എന്ന് യോഗം വിലയിരുത്തി. കോൺഗ്രസ് പാർട്ടിയെ സംഘടനപരമായി ശക്തിപ്പെടുത്തുന്നതിന് സി.യു.സി രൂപവത്കരണമടക്കം കെ.പി.സി.സി കൈക്കൊണ്ട നടപടികളെ യോഗം അഭിനന്ദിച്ചു. പഞ്ചായത്ത് തലത്തിൽ ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആസാദ് കന്നങ്ങാടൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ ഹുസൈൻ ചുള്ളിയോട്, അലവി ഹാജി കാരിമുക്ക്, ഫിറോസ് കന്നങ്ങാടൻ, ഇസ്മായിൽ കൂരിപ്പൊയിൽ, ഫസലുല്ല വെള്ളിയാംബലി, ലത്തീഫ് തോപ്പിൽ എന്നിവർ സംസാരിച്ചു.
ടി.പി. അർഷാദ് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. ഉമ്മർ പാറമ്മൽ സ്വാഗതവും എം. ടി. ഗഫൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആസാദ് കന്നങ്ങാടൻ (പ്രസി.), ബഷീർ കൊമ്പൻ, ഫസലുല്ല വെള്ളിയാംബലി (വൈ. പ്രസി.), ഉമ്മർ പാറമ്മൽ (ജന. സെക്ര.), അർഷാദ് ടി.പി, റാഷിദ് കറുത്തേടത്ത്, സാദിഖ് ചോലയിൽ (സെക്ര.), ഫിറോസ് കന്നങ്ങാടൻ (വെൽഫെയർ കൺ.), എം.ടി. അബ്ദുൽ ഗഫൂർ (ട്രഷ.). ഷിനോദ് പുത്രകോവ്, അനീസ് താളിയംകുണ്ട്, നജ്മൽ ബാബു പത്തുതറ, ഫൈസൽ നെടുങ്ങാടൻ, ടി.പി. ശരീഫ്, സഫീർ ഹംസ, തോപ്പിൽ ജാസിൽ, പി.കെ. നിഷാദ്, നജീബ്, ആസിഫ് കുരിക്കൾ, സഫീർ മലക്കൽ, ശരീഫ് ഇളയോടൻ, സി.എം. ബാബു, ഫായിസ് ചോല (നിർവാഹക സമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.