ഒ.ഐ.സി.സി ജിദ്ദ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ 73ാ മത് റിപ്പബ്ലിക് ദിനം ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി ആഘോഷിച്ചു. റീജനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നൗഷാദ് അടൂർ അധ്യക്ഷത വഹിച്ചു. തമിഴ് സംഘം പ്രസിഡന്റ് ഖാജ മൊയ്ദീൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. രാജ്യം ഇന്ന് സംഘ്പരിവാർ ശക്തികൾക്ക് അടിപ്പെട്ടുപോയതുകൊണ്ട് ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇതിനൊരു മാറ്റം കിട്ടണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
പണാധിപത്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ ഭരണകൂടം ഒരു വർഷത്തോളമായി പാവപ്പെട്ട കർഷകർ സമരം ചെയ്തത് കൊണ്ടുമാത്രം ചില വിട്ടുവീഴ്ചക്ക് വഴങ്ങേണ്ടിവന്നു എന്നല്ലാതെ മൻമോഹൻ സിങ് കൊണ്ടുവന്നതുപോലുള്ള പുതിയ എന്തെങ്കിലും പദ്ധതികൾ കൊണ്ടുവരാനോ കഴിയാത്ത ഈ സർക്കാറിൽനിന്ന് ജനങ്ങൾ മോചിതരാവണമെങ്കിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ശക്തിപ്പെടുത്തണം എന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, മുജീബ് മൂത്തേടം, അനിൽ കുമാർ പത്തനംതിട്ട, യൂനുസ് കാട്ടൂർ, ലത്തീഫ് മക്രേരി, അഷറഫ് വടക്കേടത്ത്, ഹർഷദ് ഏലൂർ, മജീദ് ചേരൂർ, നാസർ കോഴിത്തൊടി, റഫീഖ് മൂസ, രാധാകൃഷ്ണൻ കാവുമ്പായി, നിഷാദ് എറണാകുളം, രാഗേഷ് കണ്ണൂർ, സൈമൺ പത്തനംതിട്ട, അയൂബ് പന്തളം, അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു, സിദ്ദീഖ് ചോക്കോട് ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി മുജീബ് തൃത്താല സ്വാഗതവും ഷമീർ നദ്വി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.