ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം
text_fieldsഒ.ഐ.സി.സി ജുബൈൽ ഇഫ്താർ സംഗമത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക
സമ്മേളനത്തിൽ ബിജു കല്ലുമല സംസാരിക്കുന്നു
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹുമൈദാൻ ഹാളിൽ നടന്ന സംഗമത്തിൽ ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഐ.എസ്.എം പ്രസിഡൻറ് അബ്ദുല്ലത്തീഫ് മദനി റമദാൻ സന്ദേശം നൽകി.
ജുബൈൽ ഏരിയ പ്രസിഡന്റ് നജീബ് നസീറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളന ഉദ്ഘാടനം ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഇ.കെ. സലിം നിർവഹിച്ചു.
നാഷനൽ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ബിജു കല്ലുമല, വൈസ് പ്രസിഡൻറ് റഫീക്ക് കൂട്ടിലങ്ങാടി, സെക്രട്ടറി നസീർ തുണ്ടിൽ, മുൻ പ്രവാസിയും പന്തളം മണ്ഡലം പ്രസിഡന്റുമായ ഷെരീഫ് റാവുത്തർ എന്നിവർക്ക് സ്വീകരണം നൽകി. ശിഹാബ് കായംകുളം, നസീർ തുണ്ടിൽ, ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അൻഷാദ് ആദം, റിയാസ് എൻ.പി, ആഷിഖ് കെ.വി, സി.ടി.ശശി, അബ്ദുൽ കരീം, വിൽസൺ തടത്തിൽ, ലിബി ജെയിംസ്, ഷെമീം, അജ്മൽ താഹ, നജുമുന്നിസ റിയാസ്, ഹുസ്ന ആസിഫ്, പാർവതി സന്തോഷ്, സന്തോഷ്, ആസിഫ്, ഷാജിദ് കാക്കൂർ, തോമസ് മാമൂടൻ എന്നിവർ സംസാരിച്ചു.
മറ്റു സംഘടനകളെ പ്രതിനിധീകരിച്ച് ഉണ്ണി, സലിം ആലപ്പുഴ, ഷാനവാസ് (നവോദയ), അഷ്റഫ് കൊടുങ്ങല്ലൂർ (നവയുഗം), അബ്ദുൽ കരീം ഖാസിമി (ഐ.സി.എഫ്), സലാം ആലപ്പുഴ (കെ.എം.സി.സി), ഡോ. ജൗഷീദ് (തനിമ), ബൈജു അഞ്ചൽ (മലയാളി സമാജം), രാജേഷ് കായംകുളം, സലിം (സവ), ഷിഹാബ് മങ്ങാടൻ (ഗൾഫ് മാധ്യമം), ഷംസുദ്ദീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം എന്നിവർ പങ്കെടുത്തു.
വളൻറിയർ കമ്മിറ്റി കൺവീനർ വൈശാഖ് മോഹൻ, അനിൽ കണ്ണൂർ, മനോജ്, ജയിംസ് കൈപ്പള്ളി, മുർതദ, മുഹമ്മദ് ഈസ, നജീബ് വക്കം, ഫാറൂഖ്, പ്രിയ അരുൺ, സമീന അൻഷാദ്, വഹീദ ഫാറൂഖ്, ദിവ്യ മനോജ്, നാജിയ ഷെമീം, അലൻ മാത്യു, മഹേഷ്, സുമയ്യ അജ്മൽ തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി. ഏരിയ ജനറൽ സെക്രട്ടറി വിൽസൺ പാനായിക്കുളം സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.