ഒ.ഐ.സി.സി കാരുണ്യ സ്പർശം ബിരിയാണി ചലഞ്ച്
text_fieldsജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റിയുടെ ‘കാരുണ്യ സ്പർശം 2024’ പരിപാടിയുടെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ജുബൈലിലെ റോയൽ മലബാർ ഹോട്ടലുമായി സഹകരിച്ചാണ്ചലഞ്ച് . കോവിഡ്ഘട്ടത്തിൽ ജുബൈലിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കായി തുടങ്ങിയ ‘കാരുണ്യ സ്പർശം’ ഭക്ഷണ കിറ്റുകളും മരുന്നുകളും എത്തിച്ചിരുന്നു. കോവിഡിനു ശേഷവും ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവപ്രവർത്തനങ്ങളാണ് കാരുണ്യ സ്പർശത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായവുമായി വിവിധ മേഖലകളിൽ പ്രവർത്തനം വ്യാപിക്കുമെന്നും ഏരിയകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ബിരിയാണി ചലഞ്ചിന് ജുബൈലിലെ പൊതുസമൂഹത്തിൽ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. ഏരിയ കമ്മിറ്റി പ്രസിഡൻറ് നജീബ് നസീർ, ജനറൽ സെക്രട്ടറി വിൽസൺ പാനായിക്കുളം, ട്രഷറർ അരുൺ കല്ലറ, റീജനൽ കമ്മിറ്റി പ്രതിനിധി ശിഹാബ് കായംകുളം, കുടുംബവേദി പ്രസിഡൻറ് നൂഹ് പാപ്പിനശ്ശേരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ അജ്മൽ താഹ, പ്രോഗ്രാം കോഓഡിനേറ്റർമാരായ നജീബ് വക്കം, ഉസ്മാൻ കുന്നംകുളം, വിൽസൺ തടത്തിൽ, അൻഷാദ് ആദം, റിയാസ്, ആഷിഖ്, ഷെമീം, സതീഷ് കുമാർ, നസീർ തുണ്ടിൽ, റിനു മാത്യു, അജ്മൽ താഹ, മുർത്തല, ഷാജിദ് കാക്കൂർ, ലിബി ജെയിംസ്, ജെയിംസ് കൈപ്പള്ളിൽ, വൈശാഖ്, റഷീദ് ശൂരനാട്, മുബഷിർ, ഫാറൂഖ്, വഹീദ ഫാറൂഖ്, ഗസാലി, അനിൽ കണ്ണൂർ, മനോജ് കണ്ണൂർ, അനിൽ കുമാർ, സുരേഷ് കണ്ണൂർ, നിതിൻ പവിത്രൻ, വൈശാഖ്, മുഹമ്മദ് ഈസ, നജീബ് പെരുന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.