ഒ.ഐ.സി.സി കൊല്ലം ജില്ലാകമ്മിറ്റി കുടുംബസംഗമം ശ്രദ്ധേയമായി
text_fieldsറിയാദ്: ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. റിയാദിലെ മലസ് ചെറീസ് റെസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ, മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോകുമ്പോള്‍ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖ ലൈഫ് കോച്ച് സുഷമ ഷാന്‍ നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കൊല്ലം ജില്ല കമ്മിറ്റി പ്രസിഡൻറ് ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിനോയ് മത്തായി ആമുഖപ്രഭാഷണം നടത്തി. സജീർ പൂന്തുറ, ബാലുക്കുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുൽ സലിം അർത്തിയിൽ, റസാഖ് പൂക്കോട്ടുംപാടം, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, ഷാനവാസ് മുനമ്പത്ത്, നാസർ ലൈസ്, ശരത് സ്വാമിനാഥൻ, ഷാജി മടത്തിൽ, മൃതുല വിനീഷ്, ജാൻസി പ്രഡിൻ, ജോജി ബിനോയ് എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും നിസാർ പള്ളിക്കശേരിൽ നന്ദിയും പറഞ്ഞു.
റിയാദിൽ ആദ്യമായി പ്രീമിയം ഇഖാമ ലഭിച്ച പ്രമുഖ വ്യവസായിയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മെംബറുമായ നൗഷാദ് കറ്റാനം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി വനിതാവേദി ഭാരവാഹികൾ, നാഷനൽ കമ്മിറ്റി മെമ്പർ അബ്ദുൽ സലീം അർത്തിയിൽ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത്, സാമൂഹിക പ്രവർത്തകൻ നസീർ ഖാൻ, 33 വർഷമായി റിയാദിലെ കലാരംഗത്ത് പ്രവർത്തിക്കുന്ന ഗായകൻ ജലീൽ കൊച്ചിൻ എന്നിവരെ യോഗം ആദരിച്ചു. നിയമക്കുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന പുനലൂർ സ്വദേശി നിസാർ ഷഹനാസിനുള്ള ജീവകാരുണ്യ ഫണ്ടും ചടങ്ങിൽ കൈമാറി.
റിയാദിലെ പ്രമുഖ കലാകാരന്മാരുടെ നേത്യത്വത്തിൽ ഗാനമേളയും സിനിമാറ്റിക് ഡാൻസും അരങ്ങേറി. സുബി സജിൻ അവതാരകയായിരുന്നു. ജില്ലാ ഭാരവാഹികളായ ബിജുലാൽ, അലക്സാണ്ടർ, ഷാജി റാവുത്തർ, യോഹന്നാൻ, ശാലു, മജീദ് മൈത്രി, ഡോ. ഷൈൻ, ജയൻ മാവിള, റഹീം കൊല്ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.