ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് വളന്റിയർ സേവനം സജീവം
text_fieldsമക്ക: വിശുദ്ധ ഹറമിലെ ബാബ്അലി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഒ.ഐ.സി.സി. മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജ് വളന്റിയർമാരുടെ സേവനം സജീവം. ഹാജിമാർക്ക് ആവശ്യമായ വിവിധ സേവന പ്രവർത്തനങ്ങൾ വളന്റിയർമാർ ഇവിടെ നൽകിവരുന്നു. ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ ടീമിന്റെ കൂടെ കടുത്ത ചൂടിലും മികവാർന്ന പ്രവർത്തനമാണ് ഒ.ഐ.സി.സി. മക്കാ സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിംഗ് കാഴ്ചവെച്ചത്. ഹജ്ജ് സേവന രംഗത്തെ സുപരിചിതരായ നഴ്സുമാരും വളന്റിയർമാരും അടങ്ങിയ മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ ടീം ഇന്ത്യൻ ഹാജിമാർക്കായി ഇന്ത്യൻ മെഡിക്കൽ മിഷൻ സംഘത്തോടൊപ്പം ബാബ് അലി ബസ് സ്റ്റാൻഡിൽ സേവനം തുടരുന്നു. കൂടുതൽ ഹാജിമാരെത്തുന്ന വെള്ളിയാഴ്ച്കളിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രത്യേക മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ വിഭാഗത്തിന്റെ ഇൻചാർജ്, ഡോക്ടർ മുഹമ്മദ് അബ്ദുൽ മൊഹി സിദ്ധിഖിയും കോ ഓർഡിനേറ്റർ ഡോക്ടർ മുഹമ്മദ് അക്തറും അറിയിച്ചു. ഒ.ഐ.സി.സി. മക്കാ സെൻട്രൽ കമ്മിറ്റിയുടെ ഫ്രൈഡേ ഹറം ടാസ്ക്കിന് ഹജ്ജ് സെൽ കൺവീനർ അൻവർ ഇടപ്പള്ളി, ചീഫ് കോ ഓർഡിനേറ്റർ റോഷ്ന നൗഷാദ്, കോ ഓർഡിനേറ്റർമാരായ ഷാജഹാൻ കരുനാഗപ്പള്ളി, റിയാസ് വർക്കല, ഷംസ് വടക്കഞ്ചേരി, ഫിറോസ് എടക്കര, അനസ് തേവലക്കര, ഇംതിയാസ്, അസ്ലം, ജെസി ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.