ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി വിമൻസ് വിങ് ചികിത്സാ സഹായം നൽകി
text_fieldsമക്ക: കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മിറ്റി ഭാരവാഹി റാഫി പെരിങ്ങാലയുടെ തുടർ ചികിത്സയുമായി ബന്ധപ്പെട്ട ചികിത്സാ സഹായ നിധിയിലേക്ക് ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി വിമൻസ് വിങ് ചികിത്സാ സഹായം നൽകി. ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹികപ്രവർത്തകയും സാഹിത്യകാരിയും കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖിന്റെ പത്നിയുമായ ഷറഫുന്നിസ സിദ്ദീഖിന് സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കോഓർഡിനേറ്റർ അബ്ദുൽ കരീം വരന്തരപ്പിള്ളിക്ക് സമാഹരിച്ച സംഖ്യ കൈമാറി.
ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം പ്രസിഡന്റ് ഷംലാ ഷംനാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസീന മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു. വനിതാ വിഭാഗം നേതാക്കളായ നിസാ നിസാം, റോഷ്ന നൗഷാദ്, ഷബാന ഷാനിയാസ്, ജസീന അൻവർ, മിസിരിയ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.