ഒ.ഐ.സി.സി മക്ക കമ്മിറ്റി ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി
text_fieldsമക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്കിന് തുടക്കം കുറിച്ചു. പ്രവാസികൾ അവർക്ക് അർഹമായ സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ വലിയ വീഴ്ചയാണ് കാണിക്കുന്നതെന്നും സഹായങ്ങൾ നൽകുന്നതിൽ കാണിക്കുന്ന ശുഷ്കാന്തി അർഹതപ്പെട്ടത് ലഭ്യമാക്കുന്നതിൽ കാണിക്കുന്നില്ലെന്നും ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറും സൗദി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി പ്രസിഡന്റുമായ കെ.ടി.എ. മുനീർ പറഞ്ഞു.
പ്രസിഡന്റ് നൗഷാദ് പെരുന്തലൂർ അധ്യക്ഷത വഹിച്ചു. നോർകയുടെ അംഗത്വ ഇൻഷുറൻസ് കാർഡ്, നോർക്ക ക്ഷേമനിധി, അൽ ബറക ആശുപത്രിയുടെ ഡിസ്കൗണ്ട് കാർഡ് തുടങ്ങിയവ സേവനകേന്ദ്രം വഴി ലഭ്യമാകുമെന്ന് ഒ.ഐ.സി.സി നേതാക്കൾ അറിയിച്ചു. ഐ.എൻ.ടി.യു.സി മലപ്പുറം ജില്ല പ്രസിഡന്റും മഞ്ചേരി നഗരസഭ ഉപാധ്യക്ഷനുമായ വി.പി. ഫിറോസ് മുഖ്യാതിഥി ആയിരുന്നു.
ജിദ്ദ ഒ.ഐ.സി.സി പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, കൺവീനർ നൗഷാദ് അടൂർ എന്നിവർ ഹെൽപ് ഡസ്ക് മുഖാന്തരം നൽകാവുന്ന സേവനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ഡോ. അൻസാരി, നാസർ കിൻസാര, സിദ്ദീഖ് കണ്ണൂർ, മുനീർ കിളിനക്കോട്, അനീഷ നിസാം, നിജി നിഷാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. റഷീദ് ബിൻസാഗർ, റയിഫ് കണ്ണൂർ, ഹബീബ് കോഴിക്കോട്, ഷബീർ ചേളന്നൂർ, നൗഷാദ് എടക്കര, മുബഷിർ, നൈസം തോപ്പിൽ, യാസിർ, റയീസ് കണ്ണൂർ, അൻഷാദ് വെണ്മണി, റഷീദ് മുണ്ടക്കയം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
ഹെൽപ് ഡെസ്ക് കോഓഡിനേറ്റർമാരായി റിഹാബ് റയിഫ്, നൈസം തോപ്പിൽ, ശ്യാം കോതമംഗലം തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ഹെൽപ്ഡെസ്ക് മക്കയിലെ അസീസിയയിൽ പാനൂർ റസ്റ്റാറന്റിൽ മാസത്തിലെ ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ചകളിലായിരിക്കും പ്രവർത്തിക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും ട്രഷറർ മുജീബ് കിഴിശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.