ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലപ്പുറം ജില്ലാ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽവന്നു.
സിദ്ദീഖ് കല്ലുപറമ്പൻ (പ്രസി.), ജംഷാദ് തുവ്വൂർ (ജന. സെക്ര., സംഘടന ചുമതല), വഹീദ് വാഴക്കാട് (വർക്കിങ് പ്രസി.), സാദിഖ് വടപുറം (ട്രഷ.), ഭാസ്കരൻ മഞ്ചേരി, സൈനുദ്ദീൻ വെട്ടത്തൂർ (വൈ. പ്രസി.), അൻസാർ വാഴക്കാട്, ബഷീർ കോട്ടക്കൽ (ജന. സെക്ര.), ഷറഫു ചിറ്റൻ (ജോ. ട്രഷറർ), ഉണ്ണികൃഷ്ണൻ വാഴൂർ, റഫീഖ് കൊടിഞ്ഞി, പ്രഭാകരൻ, ബനൂജ് പുലത്, ടി.പി. ബഷീർ, റിയാസ് വണ്ടൂർ, മുത്തു പാണ്ടിക്കാട്, ഷൗക്കത് ഷിഫ, ഷാനവാസ് ഒതായി, അൻസാർ നെയ്തല്ലൂർ, നൗഷാദ്, ശിഹാബ് അരിപ്പൻ (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ. അൻഷിദ് വഴിക്കടവ്, റഫീഖ് കുപ്പനത്ത്, ഷംസു കളക്കര, മജീദ്, ഷാജഹാൻ വണ്ടൂർ, സി.ഡി. മുജീബ്, ഹകീം പാതാരി, സലിം വാഴക്കാട്, സൻവീർ വാഴക്കാട്, ഷാജു തുവ്വൂർ, മഹ്മൂദ്, ജൈസൽ ഒതായി, മഹേഷ് മങ്കട, മുഹമ്മദ് വഴിക്കടവ്, നജീബ് ആക്കോട്, ഉനൈസ്, ഹർഷിദ് ചിറ്റൻ, ഇ.പി. സഗീർ, സാലിഹ് പത്തിരിയാൽ എന്നിവർ നിർവാഹകസമിതി അംഗങ്ങളും റസാഖ് പൂക്കോട്ടുംപാടം, സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, വിനീഷ് ഒതായി എന്നിവർ സെൻട്രൽ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
വരണാധികാരികളായ മജീദ് ചിങ്ങോലി, മുഹമ്മദ് അലി മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ സഫ മക്ക ഓഡിറ്റോറിയത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എ. സലീം സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി ചുമതലയേറ്റെടുത്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിൽ കോൺഗ്രസ് സംഘടനയിലെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായിരുന്ന സിദ്ദീഖ് കല്ലുപറമ്പന്റെ നേതൃത്വം ജില്ലാ കമ്മിറ്റിക്ക് പുതിയ ദിശാബോധം നൽകുമെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസികൾക്കിടയിലെ മാനുഷിക പ്രശ്നങ്ങൾക്കും മൂല്യങ്ങൾക്കും മുൻഗണന നൽകി സംഘടന പ്രവർത്തനം സജീവമാക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ പറഞ്ഞു. റിയാദിലുള്ള കോൺഗ്രസ് പ്രവർത്തകരെ മുഴുവൻ കണ്ടെത്തി സംഘടനക്ക് കീഴിൽ കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്ന് വർക്കിങ് പ്രസിഡൻറ് വഹീദ് വാഴക്കാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.