റിയാദിൽ ഒ.ഐ.സി.സി അംഗത്വ കാർഡ് വിതരണത്തിന് തുടക്കം
text_fieldsറിയാദ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) അംഗത്വ കാർഡ് വിതരണം ആരംഭിച്ചു. ഈ വർഷം ജനുവരി 31 വരെ അപേക്ഷിച്ച മുഴുവൻ അംഗങ്ങളുടെയും കാർഡുകൾ കെ.പി.സി.സിയിൽ നിന്നും റിയാദ് സെൻട്രൽ കമ്മിറ്റിയിലെത്തിയതായി ഭാരവാഹികൾ അറിയിച്ചു. സൗദി അേറബ്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളാണ് റിയാദ് പ്രവിശ്യയിലുള്ളത്. ബത്ഹ ലുഹ ഹാളിൽ നടന്ന കാർഡ് വിതരണ ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
ഓരോ ജില്ലയിലെയും അംഗങ്ങളുടെ കാർഡുകൾ അതത് ജില്ല പ്രസിഡൻറുമാർ ഏറ്റുവാങ്ങി. റിയാദ് സെൻട്രൽ കമ്മിറ്റിക്കു കീഴിലുള്ള ഹാഇൽ, ബുറൈദ, ഉനൈസ എന്നീ മേഖലയിലെ കാർഡുകൾ നാഷനൽ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ ഏറ്റുവാങ്ങി. ജനാധിപത്യ മതേരത്വ ബഹുസ്വര ഇന്ത്യയുടെ വീണ്ടെടുപ്പിന് സാധ്യമാകുന്ന ഇടപെടലുകളെല്ലാം സൈബറിടത്തിലും നേരിട്ടും കോൺഗ്രസിെൻറ പ്രവാസി ഘടകമായ ഒ.ഐ.സി.സി പ്രവർത്തകരിൽനിന്നുണ്ടാകണമെന്ന് കുഞ്ഞി കുമ്പള പറഞ്ഞു. വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.
പ്രവാസത്തിന്റെ എല്ലാ പ്രതിസന്ധികൾക്കിടയിലും മെമ്പർഷിപ് കാമ്പയിൻ സജീവമാക്കിയ പ്രവർത്തകരെ സെൻട്രൽ കമ്മിറ്റി ട്രഷററും കാമ്പയിൻ കൺവീനറുമായ നവാസ് വെള്ളിമാട്കുന്ന് അഭിനന്ദിച്ചു. മെംബർഷിപ്പിന് അപേക്ഷിച്ചവർ ജില്ല പ്രസിഡൻറുമാരിൽനിന്ന് കാർഡ് കൈപ്പറ്റണമെന്നും കൺവീനർ അറിയിച്ചു. ആഗോള തലത്തിൽ മെംബർഷിപ് കാമ്പയിന് നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്നും പ്രവാസി വിഷയങ്ങളിൽ കൂടുതൽ സക്രിയമായ ഇടപെടലുകൾ ഒ.ഐ.സി.സി നടത്തുമെന്നും ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം പറഞ്ഞു. സീനിയർ വൈസ് പ്രസിഡൻറ് സലിം കളക്കര, ജില്ല പ്രസിഡൻറുമാരായ സജീർ പൂന്തുറ, ബാലുക്കുട്ടൻ, സുഗതൻ നൂറനാട്, ഷിജു കോട്ടയം, ശുകൂർ ആലുവ, സോണി പാറക്കൽ, വൈശാഖ് പാലക്കാട്, അമീർ പട്ടണത്ത്, അബ്ദുൽ മജീദ് കണ്ണൂർ, നാഷനൽ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ, ട്രഷറർ റഹ്മാൻ മുനമ്പത്ത്, കരീം കൊടുവള്ളി എന്നിവരും സംസാരിച്ചു.
യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും നിഷാദ് ആലങ്കോട് നന്ദിയും പറഞ്ഞു. അബ്ദുൽ സലിം ആർത്തിയിൽ, വിനീഷ് ഒതായി, അലി ആലുവ, നാദിർഷ റഹ്മാൻ, ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, അൻസാർ ഷറഫുദ്ദീൻ, ഉമർ ശരീഫ്, ഹക്കീം, അൻസാർ മാലിക്, സലാം, ഭാസ്കരൻ, അബ്ദുല്ല കണ്ണൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.