ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി സിനോജ് ധനസഹായ ഫണ്ട് കൈമാറി
text_fieldsകുണ്ടറ: പക്ഷാഘാതം മൂലം കഴിഞ്ഞ ജുലൈയിൽ മരിച്ച ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റിയംഗം ഷിനോജിന്റെ കുടുംബത്തിന് നജ്റാനിലെ ഒ.ഐ.സി.സി സഹപ്രവർത്തകരിൽനിന്ന് സ്വരൂപിച്ച ഷിനോജ് ധനസഹായ ഫണ്ട് കൈമാറി. സിനോജിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ് മകൾ ദ്രോണ സിനോജിന് ചെക്ക് കൈമാറി.
മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തെ സംരക്ഷിക്കുകയെന്നുള്ള ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ച ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റിയെ പി.സി വിഷ്ണുനാഥ് എം.എൽ.എ കമ്മിറ്റിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു. പക്ഷാഘാതം മൂലം നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഷിനോജ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയച്ചിരുന്നു.
സജീവ പ്രവർത്തകനായിരുന്ന ഷിനോജിന്റെ കുടുംബത്തിന് ഒ.ഐ.സി.സി പ്രവർത്തകരിൽ നിന്ന് സമാഹരിച്ച രണ്ട് ലക്ഷം രൂപയാണ് കൈമാറിയത്.
കൊല്ലം ഡി.സി.സി പ്രസിഡന്റ് ആർ. അരുൺ രാജ്. ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി പ്രവർത്തകരായ മുരളീധരൻ നായർ ആലുംകുഴി, നസീർ ശൂരനാട്, ജെ.പി ജയപ്രകാശ്, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മായ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത ജോർജ്, വാർഡ് അംഗം വിനീത ജോൺ, കോൺഗ്രസ് പൂയപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ. ബിനോയ്, കെ.എസ്.യു മുൻ ജില്ലാ സെക്രട്ടറി സിനു മരുതമൺപളളി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, വിപിൻ റോയ്, കൊട്ടറ വാസുദേവൻ പിളള, പ്രശാന്ത് കുമാർ, ഗുരു പ്രസാദ് എന്നീ നേതാക്കൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.