പ്രവാസികളുടെ തിരിച്ചുവരവും പുനരധിവാസവും: അടിയന്തര സര്‍വകക്ഷി യോഗം വിളിക്കണം –എന്‍.കെ. പ്രേമചന്ദ്രന് എം.പി
text_fieldsറിയാദ്: കോവിഡ് –19 പ്രതിസന്ധിയിൽ തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും അനുബന്ധ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു. റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരികെ വരുന്നതിന് ആവശ്യമായ കൂടുതല്‍ വിമാന സർവിസുകള്‍ ആരംഭിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് നിരന്തരം പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ പ്രവാസികളുടെ കണക്ക് എടുത്താല്‍ കൂടുതലും മലയാളികളാണ്. അതുകൊണ്ട് സംസ്ഥാന സർക്കാർ മുന്‍കൈയെടുത്ത് പ്രവാസികള്‍ക്ക് ഗുണകരമായ പാക്കേജുകള്‍ നടപ്പാക്കണം. കേരള മുഖ്യമന്ത്രി 2016ല്‍ ആദ്യ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ അബൂദബിയില്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കിയാല്‍ പ്രവാസികള്‍ക്ക് ആശ്വാസമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോലി നഷ്ടപ്പെട്ടു തിരികെവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍നഷ്ട സുരക്ഷ എന്ന പേരില്‍ ആറു മാസത്തെ ശമ്പളം നല്‍കും എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. തിരികെവരുന്ന പ്രവാസികള്‍ക്ക് ജോലി ലഭിക്കുന്നതിന് ജോബ് പോര്‍ട്ടല്‍ ആരംഭിക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഈ പാക്കേജുകള്‍ നടപ്പാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും എം.പി പറഞ്ഞു. കൊല്ലം ജില്ല പ്രസിഡൻറ് ബാലുകുട്ടന് അധ്യക്ഷത വഹിച്ചു. റഹ്മാന് മുനമ്പത്ത് ആമുഖപ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, അഷ്റഫ് വടക്കേവിള, അലക്സ് കൊട്ടാരക്കര, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നാസര്‍ ലൈസ്, ജെറിന് തോമസ്, ജയന് മാവിള, അന്‍സാരി തെന്മല, റോബിന്, ഷാജഹാന്, ഷഫീർ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നില്‍ സ്വാഗതവും സത്താര്‍ ഓച്ചിറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.