ദമ്മാമിൽ ഒ.ഐ.സി.സി സംഘടന തെരഞ്ഞെടുപ്പിന് തുടക്കമായി
text_fieldsദമ്മാം: ഒ.ഐ.സി.സിയുടെ 2023-2025 കാലയളവിലേക്കുള്ള ജില്ല, ഏരിയ ഭാരവാഹി തെരഞ്ഞെടുപ്പിന് ദമ്മാം റീജനൽ കമ്മിറ്റി സൈഹാത്ത് ഏരിയയിൽ തുടക്കംകുറിച്ചു. സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, വരണാധികാരികളായ ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ സംബന്ധിച്ചു.
രമേശ് പാലക്കൻ (പ്രസി), ഡിജോ പഴയമഠം (ജന. സെക്ര), എബി അടൂർ (ട്രഷ), കെ. നൗഷാദ് (വൈ. പ്രസി), റഹീം പടിഞ്ഞാറങ്ങാടി (വൈ. പ്രസി), അസീസ് കുറ്റ്യാടി (ജന. സെക്ര), മുനീർ മുഹമ്മദ് (ജന. സെക്ര), ബഷീർ (സെക്ര), അഷ്കർ (സെക്ര), ഷിഹാബുദ്ദീൻ, കെ.വി. രാജേഷ്, ഫ്രാൻസിസ് ദേവസ്യ (സെക്ര), ഷെരീഫ് എടത്തുരുത്തി (ജോ. ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സി.ടി. ശശി ആലൂർ, അസീസ് കുറ്റ്യാടി, കെ. നൗഷാദ്, എബി അടൂർ, റഹീം പടിഞ്ഞാറങ്ങാടി എന്നിവരാണ് റീജനൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഥമ യോഗം റീജനൽ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.