ഒ.ഐ.സി.സി ടോക്ഷോ സംഘടിപ്പിച്ചു
text_fieldsജിദ്ദ: ‘പുനഃപ്രവാസം; അവസാനിപ്പിച്ചിട്ടും അവസാനിക്കാത്ത പ്രവാസ നൊമ്പരങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ടോക്ഷോ സംഘടിപ്പിച്ചു. ശറഫിയ അബീർ മെഡിക്കൽ ഗ്രൂപ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ രംഗത്തുള്ളവർ പങ്കെടുത്തു. യു.എം. ഹുസ്സൈൻ മലപ്പുറം ആമുഖഭാഷണം നടത്തി.
രണ്ടോ മൂന്നോ വർഷം പ്രവാസം സ്വീകരിച്ച് നാടണയമെന്ന് കരുതിയവർ ദീർഘകാലം പ്രവാസിയായി തുടരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ജീവിത സാഹചര്യം മെച്ചപ്പെടുത്തി സമ്പാദ്യശീലമുണ്ടാക്കി പ്രവാസം അവസാനിപ്പിച്ച് നാടണയാൻ പരിശ്രമിക്കണമെന്നും പുനഃപ്രവാസം ചർച്ചകൾ മാത്രമേ നടക്കുന്നുള്ളൂവെന്നും കൃത്യമായ പരിഹാരമാണ് വേണ്ടതെന്നും ഷിബു തിരുവനന്തപുരം (നവോദയ ) അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ അവഗണനക്കെതിരെ രാഷ്ട്രീയത്തിനതീതമായ സംഘടിത ശക്തി രൂപപ്പെടേണ്ടതുണ്ടെന്നും സർക്കാറിെൻറ ഭാഗത്തുനിന്നും കൃത്യമായ പദ്ധതി വേണമെന്നും ഇസ്ഹാഖ് പൂണ്ടോളി (കെ.എം.സി.സി) പറഞ്ഞു.
പുതിയ തലമുറയുടെ പുതിയ കാഴ്ചപ്പാടുകളും പ്രവാസത്തെ സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളുടെ ഗുണഫലവുമെല്ലാം പ്രവാസം തുടരുന്നതിന് ഒരളവുവരെ പ്രചോദനമായിട്ടുണ്ട്. മറ്റുള്ളവരെ കുറിച്ചുള്ള ചിന്ത, മാനസിക സംഘർഷം, വരും തലമുറയിൽ പ്രവാസത്തിെൻറ വിവിധ തലങ്ങളെകുറിച്ച് അവബോധം എന്നിവയെക്കുറിച്ച് സി.എം. അഹമ്മദ് (ഒ.ഐ.സി.സി) സംസാരിച്ചു.
പ്രവാസ ചർച്ചകളിൽ ഒരിക്കൽപോലും പരാമർശിക്കാത്തൊരു വാക്കാണ് പെൺ പ്രവാസം, കുട്ടികളെ പോലും ഉപേക്ഷിച്ച് വന്ന് സ്വന്തം തൊഴിലിടം കണ്ടെത്തുന്നവർ, പ്രവാസിയുടെ സമ്പത്ത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലായെന്നത് ഒരു നഗ്നസത്യമാണെന്ന് ഷാജു അത്താണിക്കൽ (ഗ്രന്ഥപുര) അഭിപ്രായപ്പെട്ടു.
പ്രവാസിയുടെ ചരിത്രങ്ങൾ ഒരു ടോക് ഷോ യിലൂടെ മാത്രം ചർച്ചചെയ്ത് തീരുന്നതല്ലെന്നും പുനരധിവാസത്തിന് ശക്തമായ നടപടികളാണ് സർക്കാർ ചെയ്യേണ്ടതെന്നും ഇസ്മായിൽ കൂരിപ്പൊയിൽ (ഒ.ഐ.സി.സി) പറഞ്ഞു.
ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ പ്രസിഡന്റ് ഹക്കീം പാറക്കൽ മോഡറേറ്ററായിരുന്നു. സിമി അബ്ദുൽ ഖാദർ, അഷ്റഫ് അഞ്ചാലൻ, അസീസ് ലാക്കൽ, അലവി ഹാജി കാരിമുക്ക്, വിജേഷ് ചന്ദ്രു, റഫീഖ് മൂസ എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.