പാലക്കാട് ജില്ല ഒ.ഐ.സി.സി അനുശോചിച്ചു
text_fieldsറിയാദ്: കുവൈത്തിലെ മംഗഫില്‍, ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതും വേദനജനകവുമാണെന്ന് റിയാദ് ഒ.ഐ.സി.സി പാലക്കാട് ജില്ലകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ദാരുണ സംഭവത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം വേഗത്തിൽ കൈമാറണമെന്നും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് തുടർചികിത്സക്കുള്ള എല്ലാ സഹായങ്ങളും സർക്കാറുകളുടെ നേതൃത്വത്തിൽ ഉറപ്പാക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.