‘ലീഡേഴ്സ് ചാറ്റ് വിത്ത് അഡ്വ. പഴകുളം മധു’
text_fieldsദമ്മാം: ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ കുടുംബസംഗമം ’മാറ്റൊലി 2024’ൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിനൊപ്പം ദമ്മാം റീജനൽ കമ്മിറ്റി ’ലീഡേഴ്സ് ചാറ്റ് വിത്ത് അഡ്വ. പഴകുളം മധു’ എന്ന പേരിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി പള്ളിത്തോപ്പിൽ ഷിബു ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറും ഒ.ഐ.സി.സി ഗ്ലോബൽ വൈസ് ചെയർമാനുമായ അഹ്മദ് പുളിക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മതേതര ജനാധിപത്യ ചേരിക്ക് അനുകൂലമായി രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം ഏറെ മാറിയിരിക്കുന്നതായി പഴകളം മധു പറഞ്ഞു. പകുതിയിലധികം സീറ്റുകളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ ചിത്രം വ്യക്തമാണ്. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ഇനിയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കും, ഭരണഘടന തകർക്കപ്പെടും, സ്വാതന്ത്യം നഷ്ടമാകും, ജനജീവിതം ദുസ്സഹമാകും. നിലവിൽ ഭരണഘടനാ സ്ഥാപനങ്ങൾ പോലും ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമീഷൻ, വിവരാവകാശ കമീഷൻ, പട്ടികജാതി-വർഗ കമീഷൻ തുടങ്ങി സി.എ.ജിക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല. ജുഡീഷ്യറിയും അത്തരമൊരു ആരോപണത്തിന്റെ നിഴലിലാണ്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടെ 32 ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടു. മോദിക്കെതിരെ സംസാരിക്കുന്ന സമൂഹ മാധ്യമങ്ങൾ പോലും വിലക്കുനേരിടുകയാണ് -അദ്ദേഹം പറഞ്ഞു.
ചന്ദ്രമോഹൻ, ഹമീദ് മരക്കാശ്ശേരി, ലൈജു ജയിംസ്, ഉമർ കോട്ടയിൽ, നസീർ തുണ്ടിൽ, വിൽസൻ തടത്തിൽ, നൗഷാദ് തഴവ, അൻവർ സാദിഖ്, ദിൽഷാദ്, ഹുസ്ന ആസിഫ്, നിഷാദ് കുഞ്ചു, സുബൈർ പാറക്കൽ, എബി അടൂർ, താജു അയ്യാരിൽ എന്നിവർ മുഖാമുഖം പരിപാടിയുടെ ഭാഗമായി ചോദ്യങ്ങൾ ചോദിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ് റാവുത്തർ, പത്തനംതിട്ട ജില്ല പ്രസിഡൻറ് തോമസ് തൈപ്പറമ്പിൽ എന്നിവർ സംസാരിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും സി.ടി. ശശി നന്ദിയും പറഞ്ഞു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ സിറാജ് പുറക്കാട്, റസാഖ് പൂക്കോട്ട്പാടം, നാഷനൽ കമ്മിറ്റി പ്രതിനിധികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, റിയാദ് റീജനൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര എന്നിവർ പങ്കെടുത്തു. പ്രമോദ് പൂപ്പാല, ഷംസ് കൊല്ലം, പി.കെ. അബ്ദുൽ ഖരീം, വിൽസൻ തടത്തിൽ, നൗഷാദ് തഴവ, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, സക്കീർ പറമ്പിൽ, സി.ടി. ശശി, ജേക്കബ് പാറയ്ക്കൽ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, അരവിന്ദൻ, യഹിയ കോയ, ബിനു പി. ബേബി, റഷീദ് പത്തനാപുരം, അസീസ് കുറ്റ്യാടി, റോയ് വർഗീസ്, ഹുസ്ന ആസിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.