ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: ഒ.ഐ.സി.സി പത്തനംതിട്ട ജില്ലക്ക് പുതിയ നേതൃത്വം നിലവിൽവന്നു. കെ.പി.സി.സിയുടെയും ഗ്ലോബൽ കമ്മിറ്റിയുടെയും നിർദേശപ്രകാരം ബത്ഹ ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ സെൻട്രൽ കമ്മിറ്റി നിരീക്ഷകരായ അസ്കർ കണ്ണൂർ, നിഷാദ് ആലംകോട് എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
കെ.കെ. തോമസ് (പ്രസി), ബാബുകുട്ടി പത്തനംതിട്ട (ജന. സെക്ര), ജെയിൻ ജോഷ്വ (ട്രഷ), റഷീദ് അബ്ദുൽ കരീം, തോമസ് രാജു (വൈ. പ്രസി), നന്ദകുമാർ കുളനട, ജോബിൻ, സുനിൽ വള്ളിക്കോട് (സെക്രട്ടറിമാർ), ജോബി സോമൻ (ജോ. ട്രഷറർ), മുഹമ്മദ് ഖാൻ, സാജൻ കടമ്പാട്ട്, ജോബി (ജനറൽ കൗൺസിൽ അംഗങ്ങൾ), ഉനൈസ് സലിം, ജോൺ കോന്നി, സന്തോഷ് നായർ, ബിജോയി, റോജി അടൂർ, അനൂപ് ആനിക്കാട്, സോളമൻ, ബിജു സക്കറിയ, ബിജു രാജൻ, സജി ഏഴംകുളം, ജോർജ്കുട്ടി, മാത്യു പന്തളം (ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ നേതൃത്വം. തോമസ് രാജു, ബാബുക്കുട്ടി എന്നിവർ യോഗത്തിന് നേതൃത്വം നൽകി. കെ.കെ. തോമസ് സ്വാഗതവും മുഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.