ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സിമ്പോസിയം സംഘടിപ്പിച്ചു
text_fieldsറിയാദ്: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി ‘മാധ്യമ സംസ്കാരത്തിന്റെ മൂല്യങ്ങളും മൂല്യച്യുതിയും’ എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്കും ജില്ലകമ്മിറ്റി പ്രസിഡൻറ് കെ.കെ. തോമസും വിഷയാവതരണം നടത്തി. അച്ചടി മാധ്യമങ്ങളിൽ തുടങ്ങി ഇന്നത്തെ ആധുനിക കാലത്ത് പ്രചാരത്തിലുള്ള നവ മാധ്യമങ്ങൾ വരെ സമൂഹത്തിന്റെ ധാർമികമൂല്യങ്ങളെ സംരക്ഷിക്കാൻ കടപ്പാടുണ്ട് എന്ന് യോഗം വിലയിരുത്തി.
അഡ്വ. എൽ.കെ. അജിത് മോഡറേറ്ററായി. മാധ്യമ പ്രവർത്തകരായ നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, രഘുനാഥ് പറശ്ശിനിക്കടവ്, നാദിർഷാ റഹ്മാൻ, സിദ്ദീഖ് കല്ലുപറമ്പൻ, ഷിഹാബുദ്ദീൻ കുഞ്ചീസ് എന്നിവർ സംസാരിച്ചു. ബാബുകുട്ടി ആമുഖപ്രസംഗം നടത്തി.
മുഹമ്മദ് ഖാൻ സ്വാഗതവും ജെയിൻ ജോഷ്വ നന്ദിയും പറഞ്ഞു. നന്ദകുമാർ ഉളനാട്, ഉനൈസ് സലിം പത്തനംതിട്ട, റോയി, രാജീവ്, ജോബി പത്തനംതിട്ട, സജി ഏഴംകുളം, സന്തോഷ് നായർ, ജോജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.