ഒ.െഎ.സി.സി പ്രതിഷേധ സംഗമം
text_fieldsബുറൈദ: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെ മാറ്റിയെഴുതാനുള്ള കേന്ദ്രസര്‍ക്കാറിെൻറ ഗൂഢനീക്കത്തിനെതിരെ അൽ ഖസീമിലെ പൊതുസമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ട് ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സക്കീര്‍ പത്തറ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അബ്ദുറഹ്മാന് തിരൂര്‍ അധ്യക്ഷത വഹിച്ചു.
എന്‍ജിനീയര്‍ ബഷീര്‍ സാഹിബ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ച് വിശദമായി സംസാരിച്ച അദ്ദേഹം ഇന്നത്തെ തലമുറയെ സ്വാതന്ത്ര്യസമര ചരിത്രം പഠിപ്പിക്കാന്‍ തയാറാകണമെന്ന് അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് യോഗത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, ബഷീര്‍ വെള്ളില (കെ.എം.സി.സി), അഫ്സല് കായംകുളം (റിസാല സ്റ്റഡി സര്‍ക്കിള്‍) എന്നിവർ സംസാരിച്ചു.
തുടർന്ന്, ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം വഴിതിരിച്ചുവിടുന്നത് ആര്, എന്തിനുവേണ്ടി എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും നടന്നു. സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായ ധീരദേശാഭിമാനികളെ യോഗം അനുസ്മരിച്ചു. ആൻറണി പടയാട്ടില്‍ നന്ദി പറഞ്ഞു. ഷിനു റാന്നി, മുഹമ്മദ് അലി പുളിങ്കാവ്, അസിസ് കണ്ണൂർ, റഹീം കണ്ണൂർ, മുജീബ് ഓതായി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.