ഒ.ഐ.സി.സി ജനകീയ ഇഫ്താർ സംഗമം മാർച്ച് 14 ന്, സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsഒ.ഐ.സി.സി ജനകീയ ഇഫ്താർ സംഗമം കൂടിയാലോചനയോഗം
റിയാദ്: ഒ.ഐ.സി.സി റിയാദ് റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഗമം മാർച്ച് 14ന് എക്സിറ്റ് 18 സുലൈ സദ കമ്യൂണിറ്റി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നടത്തിപ്പിനായി ബത്ഹ സബർമതിയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. തുടർന്ന് പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റികൾ രൂപവത്കരിച്ചു.
സലീം കളക്കര (സംഘാടക സമിതി ചെയർമാൻ), അമീർ പട്ടണത്ത് (കൺവീനർ), കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുപാടം, റഹ്മാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ. എൽ.കെ അജിത്, സലീം അർത്തിയിൽ (രക്ഷാധികാരികൾ), രഘുനാഥ് പറശ്ശിനിക്കടവ് (കോഓഡിനേറ്റർ), അബ്ദുൽ കരീം കൊടുവള്ളി (ഫൈനാൻസ്), മാള മുഹിയിദ്ദീൻ (സ്പോൺസർഷിപ്), റഫീഖ് വെമ്പായം (ഫുഡ് കൺവീനർ), സജീർ പൂന്തുറ (വളൻറിയർ), ഷംനാദ് കരുനാഗപ്പള്ളി (റിസപ്ഷൻ ആൻഡ് ഇൻവിറ്റേഷൻ), നൗഫൽ പാലക്കാടൻ (പബ്ലിസിറ്റി) എന്നീ പ്രധാന കമ്മിറ്റി ഭാരവാഹികളടക്കം 151 അംഗ സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
യോഗത്തിൽ ഭാരവാഹികളായ ബാലുകുട്ടൻ, മുഹമ്മദലി മണ്ണാർക്കാട്, സക്കീർ ദാനത്ത്, ഷാനവാസ് മുനമ്പത്ത്, ജോൺസൺ മാർക്കോസ്, ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി, ടോം സി. മാത്യു, നാസർ മാവൂർ, നാസർ വലപ്പാട്, സിജോ വയനാട്, ജംഷിദ് തുവ്വൂർ, ഒമർ ഷരീഫ്, ഷബീർ വരിക്കപ്പള്ളി, മൊയ്തീൻ മണ്ണാർക്കാട്, ഷറഫു ചിറ്റൻ, സഹീർ പാലക്കാട്, അൻസാർ വർക്കല, കെ. ഭദ്രൻ, ഉണ്ണികൃഷ്ണൻ, നസീർ ഹനീഫ, അൻസായി ഷൗക്കത്ത്, റഷീദ് കൂടത്തായി തുടങ്ങി ജില്ല ഭാരവാഹികളടക്കം നിരവധിപേർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.