ഒ.ഐ.സി.സി റീജനൽ കമ്മിറ്റി ഗാന്ധി സ്മൃതി പ്രതിജ്ഞ നടത്തി
text_fieldsജിദ്ദ: മഹാത്മാഗാന്ധിയുടെ 73ാമത് രക്തസാക്ഷി ദിനം ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു. ഗോദ്സെ എന്ന വ്യക്തിയെക്കാൾ അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളാണ് ഗാന്ധിജിയെ ഇല്ലാതാക്കാൻ പ്രയത്നിച്ചതെന്ന് യോഗം വിലയിരുത്തി.
ഗോദ്സെ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നു എന്നത് ജനാധിപത്യവിശ്വാസികൾക്കും ഇന്ത്യൻ മതേതരത്വ ജനാധിപത്യ വിശ്വാസങ്ങൾക്കും തിരിച്ചടിയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
എന്ത് ഭീഷണിയുണ്ടായാലും ഗാന്ധിജി ഉയർത്തിയ ആദർശവും മുദ്രാവാക്യവും ഇന്ത്യയിൽ സംരക്ഷിക്കാൻ അവസാനശ്വാസം വരെയും സ്വജീവൻ കൊടുത്തും പോരാടും എന്ന് യോഗം പ്രതിജ്ഞ ചെയ്തു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് അടൂർ അധ്യക്ഷത വഹിച്ചു. ജിസാൻ ഒ.ഐ.സി.സി സെക്രട്ടറി ഗഫൂർ കോയിസൻ മുഖ്യാതിഥി ആയിരുന്നു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, മുജീബ് മുത്തേടത്ത്, അഗസ്റ്റിൻ ബാബു, മുജീബ് പാക്കട, സിദ്ദീഖ് ചേക്കോട്, റഫീഖ് മൂസ, സൈമൺ പത്തനംതിട്ട, ഉമർ ചാലിൽ തുടങ്ങിയവർ സംസാരിച്ചു. യൂനുസ് കോട്ടൂർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അനിയൻ ജോർജ് സ്വാഗതവും നാസർ കോഴിത്തൊടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.