വിദേശകാര്യമന്ത്രിക്ക് ഒ.ഐ.സി.സി നിവേദനം നൽകി
text_fieldsജിദ്ദ: മധ്യപ്രദേശിലെ ഇന്ദോറിൽ വെച്ച് നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി.
പൊതുമേഖലാ യൂനിറ്റുകൾ പി.പി.പി മാതൃകയിൽ പ്രഫഷനൽ രീതിയിൽ പ്രവർത്തിക്കാൻ പ്രവാസികൾക്ക് പാട്ടത്തിന് നൽകുക, സംസ്ഥാന- കേന്ദ്രസർക്കാറുകൾ ഏറ്റെടുക്കുന്ന ബി.ഒ.ടി പദ്ധതികളിൽ പ്രവാസികൾക്ക് സംയുക്ത സംരംഭത്തിനുള്ള അവസരങ്ങൾ അനുവദിക്കുക, സംസ്ഥാന വ്യവസായിക വികസന കോർപറേഷന്റെ സഹായത്തോടെയും വൈദഗ്ധ്യത്തോടെയും ഒരു പ്രവാസി സഹകരണസംഘം മുഖേന ഓരോ പഞ്ചായത്തിലും (തദ്ദേശ സ്ഥാപനം) ഒരു മഴവെള്ള സംഭരണ യൂനിറ്റും ഒരു മാലിന്യ നിർമാർജന, പുനരുപയോഗ യൂനിറ്റും സ്ഥാപിക്കുക, വിദേശത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് യുവാക്കൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള പരിശീലനകേന്ദ്രം സ്ഥാപിക്കുക, ദേശസാൽകൃത ബാങ്കുകളുടെ സെലക്ടീവ് ശാഖകൾ ഇസ്ലാമിക് ബാങ്കിങ്ങിന് മാത്രമായി സമർപ്പിക്കുകയും പലിശബന്ധിത നിക്ഷേപ പദ്ധതികളിൽ താൽപര്യമില്ലാത്ത പ്രവാസികളുടെ വിഭാഗത്തെ ആകർഷിക്കാൻ ഡിവിഡന്റ് സ്കീമുകൾ ആവിഷ്കരിക്കുക, മികച്ച അവസരങ്ങൾക്കായി പ്രവാസി ഓറിയന്റേഷൻ പ്രോഗ്രാമുകൾ നൽകുന്നതിന് എല്ലാ ജില്ലയിലും പ്രവാസി ജോബ് സെൽ സൃഷ്ടിക്കുക, മടങ്ങിവരുന്ന പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും സർക്കാർജോലികളിൽ 10 ശതമാനം സംവരണം നൽകുക, പ്രവാസി നിയമപ്രശ്നങ്ങളിൽ ഇടപെടുന്നതിന് അതിവേഗ നിയമസെൽ യൂനിറ്റുകൾ രൂപകല്പന ചെയ്യുക, വിദേശത്തുള്ള നിർധനരായ എൻ.ആർ.ഐകളെ സഹായിക്കാൻ അതത് രാജ്യങ്ങളിൽനിന്നുള്ള അഭിഭാഷകരുമായി നിയമസഹായ സെൽ സ്ഥാപിക്കുക, വിമാനക്കമ്പനികളുടെ നിരക്ക് കുറക്കുന്നതിനും ലേബർ നിരക്ക് നടപ്പിലാക്കുന്നതിനുമായി ഒരു പുതിയ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
ജിദ്ദയിലെ പ്രവാസി സംരംഭകൻ അബ്ദുറഹിമാൻ ഫാഇദയും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.