ഇന്ത്യയെ കാവിവത്കരിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല; ഒ.ഐ.സി.സി റിയാദ്
text_fieldsറിയാദ്: ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് മോദിക്ക് ഇന്ത്യയിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ നൽകിയതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി. ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർവേ ഫലങ്ങൾ പെരുപ്പിച്ച് കാണിച്ചും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ വർഗീയത മാത്രം പറഞ്ഞു കൊണ്ട് ജയിക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും അഹങ്കാരത്തിന് ഏറ്റ മറുപടിയാണ് ഇൻഡ്യ മുന്നണിയുടെ ഈ മികച്ച പ്രകടനമെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.