സൈഫ് നഖ്വിക്കും ബ്രിജേഷ് നായര്‍ക്കും ഒ.ഐ.സി.സി സ്വീകരണം
text_fieldsജിദ്ദ: ഹ്രസ്വ സന്ദര്‍ശനത്തിന് ജിദ്ദയിലെത്തിയ ഉത്തര്‍പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജ നറല്‍ സെക്രട്ടറിയും ഓള് ഇന്ത്യ മൈനോറിറ്റി വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാനുമായ സൈഫ് അ ലി നഖ്വിക്കും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്‍ കോഒാഡിനേറ്ററും വെല്ലൂര്‍ ഇൻസ്റ്റിറ ്റ്യൂട്ട് ഓഫ് ടെക്നോളജി യൂനിവേഴ്സിറ്റി അസിസ്റ്റൻറ് ഡയറക്ടറുമായ ബ്രിജേഷ് നായര്‍ക്കും ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജനല്‍ കമ്മിറ്റി സ്വീകരണം നല്കി. സ്വതന്ത്ര ഇന്ത്യ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോടതിയും ഇലക്ഷന് കമീഷനുമടക്കം സര്‍വത്ര ഭരണഘടനാസ്ഥാപനങ്ങളും ഭരണകൂടത്തിെൻറ രാഷ്ട്രീയ ഉപകരണങ്ങളായി മാറികഴിഞ്ഞെന്നും സൈഫ് നഖ്വി പറഞ്ഞു.
രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വികസന മുരടിപ്പും മറച്ചുവെക്കാൻ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു പരസ്പരം തമ്മിലടിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി ഉപയോഗപ്പെടുത്തി ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്തു രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയനേട്ടം കൊയ്യുന്നതില്‍ മോദിയും ബി.ജെ.പിയും ഒരു പരിധിവരെ വിജയിച്ചതായി ബ്രിജേഷ് നായര്‍ പറഞ്ഞു. ഒ.ഐ.സി.സി റീജനല്‍ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ പൊക്കുന്ന് അതിഥികളെ പരിചയപ്പെടുത്തി.
സക്കറിയ ബിലാധി (ഗുജറാത്ത്), ശാക്കിർ അലി (യു.പി), അസീം ഷീഷാൻ (ബീഹാർ), അബ്ദുൽ കാദർ മേമൻ, വാസീം മുക്കദ്ദം (മഹാരാഷ്ട്ര), ശ്രീകാന്ത് (കർണാടക), സിറാജ് മുഹ്യിദ്ദീൻ, നൂറുൽ ആമിൻ (തമിഴ്നാട്), മോഹൻ ബാലൻ, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, അബ്ദുൽ മജീദ് നഹ, അലി തേക്കുതോട്, ഷൂക്കൂർ വക്കം, ജോഷി വർഗീസ്, മുജീബ് മുത്തേടത്ത്, ഫസലുല്ല വെളുമ്പളി, സഹീർ മഞ്ഞളി, ടി.കെ. അഷ്റഫ്, ലത്തീഫ് മക്രേരി, ഉമർ കോയ ചാലിൽ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.ഒ.സി.സി കോഒാഡിനേറ്റർ നസീർ ഖുർഷിദ് സ്വാഗതവും ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.