ഒ.ഐ.സി.സി സഹായിച്ചു, പെരുമാൾ സോലമുത്തു നാടണഞ്ഞു
text_fieldsദമ്മാം: ആറുമാസമായി ഭക്ഷണവും ജോലിയുമില്ലാതെ പ്രയാസത്തിലായ തമിഴ്നാട് സ്വദേശി പെരുമാൾ സോലമുത്തു ദമ്മാം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ സഹായത്തോടെ നാടണഞ്ഞു. ദമ്മാമിലെ പരിസര പ്രദേശങ്ങളിൽ വണ്ടികൾ കഴുകിയും മറ്റു ചെറിയ ജോലികൾ ചെയ്തും ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് കോവിഡ് മഹാമാരി വന്നത്. തുടർന്ന് ജോലിയൊന്നുമില്ലാതെ കഴിയുന്ന സാഹചര്യത്തിൽ നവാസ്, അബ്ദുൽ സലാം എന്നിവർ സോലമുത്തുവിന് സഹായമെത്തിച്ചിരുന്നു.
ജീവകാരുണ്യ പ്രവർത്തകൻ അസ്ലം ഫറോക്ക്, സോലമുത്തുവിെൻറ സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ട് എക്സിറ്റടിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയാക്കി. ഒ.ഐ.സി.സി അദ്ദേഹത്തിന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകി. ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ലാൽ അമീൻ, ജീവകാരുണ്യ വിഭാഗം കൺവീനർ നവാസ് കൊരുത്തുർകോണം, കോഴിക്കോട് ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, പ്രതീഷ് വിശ്വാമിത്രൻ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.