ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു
text_fieldsഅബഹ: ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലക്ക് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി അഷറഫ് കുറ്റിച്ചലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. നിലവിലെ സംഘടനകാര്യ ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം സൗദി നാഷനൽ കമ്മിറ്റി ഭാരവാഹി ആകുന്നത് വരെ തൽസ്ഥാനത്ത് തുടരും. ശേഷം മനാഫ് പരപ്പിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകും. ട്രഷററായി ബിനു ജോസഫിനെയും തെരഞ്ഞെടുത്തു. അടുത്ത മൂന്നു വർഷത്തേക്കുള്ള സൗദിയിലെ നാല് റീജിയനൽ കമ്മിറ്റികളും നിലവിൽ വന്നതായി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല പറഞ്ഞു. ജിസാൻ, നജ്റാൻ, ബീഷ ഏരിയ കമ്മിറ്റികളുടെ ഭാരവാഹികളും നേതാക്കളും ദക്ഷിണമേഖലാ കമ്മിറ്റി തെരഞ്ഞെടുപ്പു യോഗത്തിൽ പങ്കെടുത്തു. പുതിയ കമ്മറ്റിയിൽ മുഴുവൻ ഏരിയ കമ്മറ്റിയിൽ നിന്നുള്ളവരേയും പരിഗണിച്ചിട്ടുണ്ടെന്ന് ബിജു കല്ലുമല അറിയിച്ചു.
ജനറൽ സെക്രട്ടറിമാരായി റോയി മൂത്തേടം, സനൽ ലിജു, ലിജു എബ്രഹാം തുടങ്ങിയവരേയും, വൈസ് പ്രസിഡന്റ്മാരായി ഷാജി പുളിക്കത്താഴത്ത്, ഫൈസൽ പൂക്കോട്ടുംപാടം, എൽദോ മത്തായി, ഈശ്വാ കുഞ്ഞ് തുടങ്ങിയവരേയും തെരഞ്ഞെടുത്തു. റാഷിദ് മഞ്ചേരിയേയും, റഷീദ് കൊല്ലത്തേയും, രണ്ടു വനിതകളേയും സെക്രട്ടിമാരായും തെരഞ്ഞെടുത്തു. 13 അംഗ എക്സിക്കുട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 43 അംഗ കമ്മറ്റിയാണ് നിലവിൽ വന്നത്.
സംഘ് പരിവാറിന്റേയും, പിണറായി സർക്കാരിന്റേയും ഏകാധിപത്യ ഭരണത്തേ പ്രതിരോധിക്കാനുതകുന്ന വളണ്ടിയർ സംവിധാനത്തിന്നു സൗദി ഒ.ഐ.സി.സി നേതൃത്വം നൽകും. കെ.പി.സി.സി വാർ റൂമിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ സൗദിയിലെ എല്ലാമേഖലകളിൽ നിന്നുമുള്ള സൈബർ പോരാളികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. സൗദിയിലെ പ്രവാസികൾക്ക് നിയമസഹായം നൽകുന്നതിന്നും, പ്രവാസികളുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിന്നും, ഒ.ഐ.സി.സി നേതാക്കളായ ജീവകാരുണ്യപ്രവർത്തകരേയും, നിയമ വിദഗ്ധരേയും ഉൾപ്പെടുത്തി നാഷനൽ കമ്മിറ്റിക്കു കീഴിൽ ലീഗൽ സെൽ രൂപീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.